Join Whatsapp Group. Join now!
Aster MIMS 10/10/2023

കളഞ്ഞുകിട്ടിയ സ്വര്‍ണ താലിമാല പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്

പെരിയ ടൗണില്‍ നിന്നും കളഞ്ഞുകിട്ടയ സ്വര്‍ണ താലിമാല വിദ്യാനഗര്‍ സി ഐ ഓഫീസില്‍ ഏല്‍പ്പിച്ചു. Vidya Nagar, Kasaragod, Kerala, News, Gold Chain, Police-Station, Periya, Kudumbasree.
വിദ്യാനഗര്‍: (www.kasargodvartha.com 07.04.2017) പെരിയ ടൗണില്‍ നിന്നും കളഞ്ഞുകിട്ടയ സ്വര്‍ണ താലിമാല വിദ്യാനഗര്‍ സി ഐ ഓഫീസില്‍ ഏല്‍പ്പിച്ചു. പെരിയയിലെ കുടുംബശ്രീ പ്രവര്‍ത്തകയ്ക്കാണ് താലിമാല കളഞ്ഞുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് ബസ് സ്‌റ്റോപ്പിന് സമീപം താലിമാല വീണു കിടക്കുന്നത് കണ്ടത്.

കുടുംബശ്രീ പ്രവര്‍ത്തക ഇത് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടമസ്ഥര്‍ തെളിവ് സഹിതം ഹാജരായാല്‍ താലിമാല തിരിച്ചേല്‍പ്പിക്കുമെന്ന് വിദ്യാനഗര്‍ സി ഐ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Vidya Nagar, Kasaragod, Kerala, News, Gold Chain, Police-Station, Periya, Kudumbasree.