city-gold-ad-for-blogger

പൂവിന്റെ മണമേറ്റുണ്ടായ അലര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു

പത്തനംതിട്ട: (www.kasargodvartha.com 20.04.2017) പൂവിന്റെ മണമേറ്റുണ്ടായ അലര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. മാക്കാംകുന്ന് അഴൂര്‍ ഒഴിമണ്ണില്‍ ബെഞ്ചമിന്‍ സാമുവലിന്റെ മകള്‍ ആഷ്‌ലി(16) ആണ് മരിച്ചത്.

വിദേശ മലയാളിയായ ആഷ്‌ലി സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാഴ്ചമുമ്പ് ഇന്ത്യയിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടയില്‍ റോഡിനു വശത്ത് പൂത്തുനിന്നിരുന്ന ഗോതമ്പ്, മല്ലി പൂക്കളുടെ മണമേറ്റ് അസ്വസ്ഥത അനുഭവപെട്ടു. പിന്നീട് ദേഹത്ത് അലര്‍ജിയുണ്ടാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

പൂവിന്റെ മണമേറ്റുണ്ടായ അലര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു


അടുത്തെങ്ങും ആശുപത്രി സൗകര്യം ലഭിക്കാത്തതിനാല്‍ ചികിത്സ ലഭിക്കാന്‍ വൈകിയതും മരണത്തിനു കാരണമായതായി സംശയിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Girl Died after Allergic Reaction from Flower
Keywords: New Delhi, Death, Obituary, Girl, Kerala, India, Hospital, Treatment, Pathanamthitta, Allergy, Flower, Smell, Service, Body, Facility, Roadside.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia