Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ലഭിച്ചത് നല്ല അസ്സല്‍ കോഴി ബിരിയാണി

ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ലഭിച്ചത് നല്ല അസ്സല്‍ കോഴി ബിരിയാണി. ഹര്‍ത്താല്‍ ദിനത്തില്‍ വിശന്ന് വലഞ്ഞ് നഗരത്തില്‍ കുടുങ്ങിയ വഴിയാത്രക്കാര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും Kerala, kasaragod, Harthal, hospital, news, Distribution, Food, GHM, GHM distributes food for Harthal effected people
കാസര്‍കോട്: www.kasargodvartha.com 06.04.2017) ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ലഭിച്ചത് നല്ല അസ്സല്‍ കോഴി ബിരിയാണി. ഹര്‍ത്താല്‍ ദിനത്തില്‍ വിശന്ന് വലഞ്ഞ് നഗരത്തില്‍ കുടുങ്ങിയ വഴിയാത്രക്കാര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ഹോസ്പിറ്റലിലെ രോഗികള്‍ക്കും മുന്നില്‍ ജി എച്ച് എം പ്രവര്‍ത്തകരാണ് ബിരിയാണി പൊതിയുമായി എത്തിയത്.

12 മണിക്ക് തുടങ്ങിയ ബിരിയാണി വിതരണം ഒരു മാണിയോട് കൂടി അവസാനിപ്പിച്ചു. തുടര്‍ന്ന് ചെമ്മനാട്ടെ എ വി മുഹമ്മദിന്റെ സഹായത്തോടെ വീണ്ടും ബിരിയാണി വിതരണം നടത്തി. മുഹമ്മദും ജി എച്ച് എം പ്രവര്‍ത്തകരും ഭക്ഷണവിതരണത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ കാസര്‍കോട് നഗരത്തില്‍ ഹര്‍ത്താലില്‍ വിശന്നു വലഞ്ഞ 202 ഓളം ആളുകളുടെ വയറ് നിറഞ്ഞു.

 Kerala, kasaragod, Harthal, hospital, news, Distribution, Food, GHM, GHM distributes food for Harthal effected people

ജി എച്ച് എം പ്രവര്‍ത്തകര്‍ സ്വന്തം വീട്ടില്‍ നിന്ന് ആവുന്നത്ര ഭക്ഷണം തയ്യാറാക്കി പായ്ക്ക് ചെയ്തു കൊണ്ടുവരികയായിരുന്നു. എ വി മുഹമ്മദും ഭക്ഷണമില്ലാതെ വലഞ്ഞവര്‍ക്ക് ആശ്വാസമായി. ഭക്ഷണം തയ്യാറാക്കാന്‍ റഷീഖ് ചെമ്മനാടിന്റെ സഹായവും ഉണ്ടായിരുന്നുവെന്ന് ജി എച്ച് എം പ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: Kerala, kasaragod, Harthal, hospital, news, Distribution, Food, GHM, GHM distributes food for Harthal effected people