Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഗാതറിംഗ് ഓഫ് ബാങ്കോടിയന്‍സ്': പ്രവാസി കൂട്ടായ്മയും കുടുംബ സംഗമവും നടത്തി

'ഗാതറിംഗ് ഓഫ് ബാങ്കോടിയന്‍സ്' പ്രവാസി കൂട്ടായ്മയും കുടുംബ സംഗമവും വിവിധ കായിക പരിപാടികളോടെ നടത്തി. ദുബൈ മംസാര്‍ പാര്‍ക്കില്‍ Dubai, Gulf, Family-Meet, Bangod, Programme, Entertainment, Games, Gathering of Bangodians Pravasi meet conducted .
ദുബൈ: (www.kasargodvartha.com 24.04.2017) 'ഗാതറിംഗ് ഓഫ് ബാങ്കോടിയന്‍സ്' പ്രവാസി കൂട്ടായ്മയും കുടുംബ സംഗമവും വിവിധ കായിക പരിപാടികളോടെ നടത്തി. ദുബൈ മംസാര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി ബാങ്കോട് നിവാസികള്‍ ഒത്തുചേര്‍ന്നു. കൂട്ടായ്മയുടെ സന്ദേശം ഹാഷിം സേട്ട് അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന കബഡി, കമ്പവലി മത്സരത്തില്‍ യഥാക്രമം ഹാരിസ് പൈതലിന്റെ ടീമും ഫൈസല്‍ സിറ്റി ബോയുടെ ടീമും വിജയികളായി. വ്യക്തിഗത ഇനങ്ങളില്‍ മമ്മുഞ്ഞി, ഫയാസ് എന്നിവര്‍ വിജയികളായി. കുട്ടികളുടെ വിവിധ പരിപാടികള്‍ക്ക് സാബിത്ത് സുലൈമാനും, ഷരീഫും നേതൃത്വം നല്‍കി.

വിജയികള്‍ക്കുള്ള സമ്മാന വിതരണം മുജീബ് ബാങ്കോട്, സമീര്‍ ചെങ്കള, നവാസ് കസബ്, സഹീര്‍ മമ്മു എന്നിവര്‍ നിര്‍വഹിച്ചു. കൂട്ടായ്മയില്‍ പങ്കെടുത്ത ബാങ്കോട് നിവാസികള്‍ക്ക് സംഘാടകരായ ബഷീര്‍ ബാച്ചി, അമീന്‍ പള്ളിക്കാല്‍, ഫിറോസ് ബാങ്കോട്, റഫീഖ് ബംഗളൂരു, ഖാദര്‍ ബാങ്കോട് എന്നിവര്‍ നന്ദി അറിയിച്ചു.
Dubai, Gulf, Family-Meet, Bangod, Programme, Entertainment, Games, Gathering of Bangodians Pravasi meet conducted .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Family-Meet, Bangod, Programme, Entertainment, Games, Gathering of Bangodians Pravasi meet conducted .