Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറില്‍ പോകുമ്പോള്‍ മുഖംമൂടി സംഘത്തിന്റെ ആക്രമത്തില്‍ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു

കാറില്‍ പോകുമ്പോള്‍ മുഖംമൂടി സംഘത്തിന്റെ ആക്രമത്തില്‍ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു. കുറ്റിക്കോലിലെ കെ അബ്ദുള്‍ നാസ Kasaragod, Kerala, News, Attack, Mask, Injured, Family, Car, Kuttikol, Family.
കുറ്റിക്കോല്‍: (www.kasargodvartha.com 19.04.2017) കാറില്‍ പോകുമ്പോള്‍ മുഖംമൂടി സംഘത്തിന്റെ ആക്രമത്തില്‍ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു. കുറ്റിക്കോലിലെ കെ അബ്ദുള്‍ നാസര്‍(56), ഭാര്യ ഖൈറുന്നീസ(40), മകന്‍ ഇര്‍ഷാദ്(എട്ട്), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയായിരുന്നു ആക്രമം. കുറ്റിക്കോല്‍ ടൗണിലേക്ക് വന്ന അബ്ദുള്‍ നാസറും കുടുംബവും കാറില്‍ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ വീടിന് സമീപത്ത് വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമം നടത്തിയത്.

റോഡ് തടസപ്പെടുത്തിയത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന രണ്ട് പേരടങ്ങുന്ന മുഖംമൂടി സംഘം ചാടിവണ് ആക്രമിക്കുകയായിരുന്നു. കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു.

 Kasaragod, Kerala, News, Attack, Mask, Injured, Family, Car, Kuttikol, Family, family attacked by masked gang.

ഗള്‍ഫുകാരനായ അബ്ദുള്‍ നാസര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. അബ്ദുള്‍ നാസറിനെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Attack, Mask, Injured, Family, Car, Kuttikol, Family, family attacked by masked gang.