Join Whatsapp Group. Join now!
Aster MIMS 10/10/2023

പരിസ്ഥിതി സംരക്ഷകരാകാം; ലോക ഭൗമദിനം ആചരിച്ചു

ലോക ഭൗമ ദിനത്തിന്റെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നഴ്‌സറി നിര്‍മ്മാണ പ്രവൃത്തി നടത്തി. Earth day marked, Kasaragod, Kerala, News, Inauguration, Programme, Protect Environment.
കാസര്‍കോട്: (www.kasargodvartha.com 22.04.2017) ലോക ഭൗമ ദിനത്തിന്റെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നഴ്‌സറി നിര്‍മ്മാണ പ്രവൃത്തി നടത്തി. കാറഡുക്ക പഞ്ചായത്തിലെ കാനക്കോട് നടന്ന പരിപാടിയില്‍ ജനപ്രതിനിധികളുടേയും എന്‍ ആര്‍ ഇജി എസ് എന്‍ജിനീയര്‍മാരുടെയും നേത്യത്വത്തില്‍ 40 ഓളം വരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിത്തീന്‍ ബാഗുകളില്‍ മണ്ണ് നിറയ്ക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു.

കാറഡുക്ക ബ്ലോക്ക് വികസന സ്റ്റാന്റഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എം ശ്രീധര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍ പ്രദീപ് സ്വാഗതവും കാറഡുക്ക പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍ ബി അജല നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Earth day marked, Kasaragod, Kerala, News, Inauguration, Programme, Protect Environment.