Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 15ന്

) ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഈ മാസം 15 ന് വൈകീട്ട് 4.30 ന് ആരോഗ്യസാമൂഹികനീതി വകുപ്പ് മന്ത്രി Kasaragod, Kerala, Kanhangad, District-Hospital, Dialysis-Centre, Inauguration, News, Health Minister.
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.04.2017) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് 15 ന് വൈകീട്ട് 4.30 ന്  ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും പ്രിസണേഴ്‌സ് വാര്‍ഡിന്റെ ഉദ്ഘാടനം പി കരുണാകരന്‍ എം പിയും നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, എം രാജഗോപാലന്‍, ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, District-Hospital, Dialysis-Centre, Inauguration, News, Health Minister.