city-gold-ad-for-blogger

ജമലുല്ലൈലി തങ്ങള്‍ ആണ്ടു നേര്‍ച്ചയും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു

സീതാംഗോളി: (www.kasargodvartha.com 16.04.2017) മലപ്പുറം വെളിമുക്ക് പള്ളി പരിസരത്ത് ആലു ജമലുല്ലൈലി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ 43 ാം ആണ്ടുനേര്‍ച്ചയും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും നടത്തി. മുഖാരിക്കണ്ടം സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ ബുര്‍ദ്ദ മജ്‌ലിസ്, അനുസ്മരണം, പ്രഭാഷണം, മൗലിദ് സദസ്സ്, കൂട്ടു പ്രാര്‍ത്ഥന, തബറുക് വിതരണം എന്നിവ നടന്നു.

സയ്യിദ് ഉമര്‍ കോയ തങ്ങള്‍ കാട്ടുകുക്കെ, സയ്യിദ് മുഹമ്മദ് മൗലാ തങ്ങള്‍, സയ്യിദ് ഷിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മണിയംപാറ, സയ്യിദ് ഷഫീഖ് തങ്ങള്‍, സയ്യിദ് ശഹീര്‍ തങ്ങള്‍, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഫാരിസ് തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, അശ്‌റഫ് ജൗഹരി എരുമാട്, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുര്‍ റഹ് മാന്‍ മുസ് ലിയാര്‍ ചെന്നാര്‍, അബ്ദുല്‍ ഗഫൂര്‍ കാട്ടുകുക്കെ, കെ.എം കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അബ്ദുസ്സലാം സഖാഫി പാടലടുക്ക സ്വാഗതവും ഉമറുല്‍ ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു.

ജമലുല്ലൈലി തങ്ങള്‍ ആണ്ടു നേര്‍ച്ചയും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Seethangoli, Uroos, Memorial, Meet, Programme, Jamalullaili Thangal, Twahir Tangal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia