Join Whatsapp Group. Join now!
Aster MIMS 10/10/2023

സുരക്ഷാഭീഷണി; ബിവറേജ് മദ്യശാലയിലെ പണം സൂക്ഷിക്കുന്നത് പോലീസ് സ്‌റ്റേഷനില്‍

നീലേശ്വരം ബീവറേജസ് മദ്യശാലയിലെ പ്രതിദിന കളക്ഷന്‍ തുക സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൂക്ഷിക്കുന്നത് പോലീസ് സ്‌റ്റേഷനില്‍. Nileshwaram, kasaragod, Kerala, news, Bar, cash, police-station, security, liquor, report,
നീലേശ്വരം:(www.kasargodvartha.com 07.04.2017) നീലേശ്വരം ബീവറേജസ് മദ്യശാലയിലെ പ്രതിദിന കളക്ഷന്‍ തുക സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൂക്ഷിക്കുന്നത് പോലീസ് സ്‌റ്റേഷനില്‍. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജില്ലയിലെ മിക്ക ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടിയതോടെ നീലേശ്വരം ഔട്ട്‌ലറ്റില്‍ വില്‍പ്പന ഇരട്ടിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇവിടെ 46 ലക്ഷത്തിലേറെ രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് എല്ലാ ദിവസങ്ങളിലും 30 മുതല്‍ 40 വരെ ലക്ഷത്തിന്റെ കച്ചവടമാണ് നീലേശ്വരത്തെ ബിവറേജ് മദ്യശാലയിലുണ്ടാകുന്നത്. ബീവറേജസ് കെട്ടിടം വിജനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ സുരക്ഷാ ഭീഷണിയുളളതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ ഒരു രാത്രികാല കാവല്‍ക്കാരന്‍ മാത്രമാണുള്ളത്. ഇയാള്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടില്ല. ബീവറേജസിലെ ദിവസ വരുമാനം ആരുടേയും കൈവശം വെക്കാന്‍ പാടില്ലെന്നാണ് നിയമം.



എണ്ണിത്തിട്ടപ്പെടുത്തിയ തുക പിറ്റേ ദിവസം ബാങ്കുകളില്‍ അടക്കാറാണ് പതിവ്. എന്നാല്‍ നീലേശ്വരത്ത് വരുമാനം കൂടിയതും വേണ്ടത്ര സുരക്ഷ ഇല്ലാത്തതുമായ ഔട്ട്‌ലറ്റായതിനാല്‍ ഇവിടെ പണം സൂക്ഷിക്കുവാന്‍ അപകടകരമാണെന്ന് ഔട്ട്‌ലറ്റ് ഉദ്യോഗസ്ഥര്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും സുരക്ഷിതമെന്ന നിലയില്‍ തുക രാത്രിയില്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, kasaragod, Kerala, news, Bar, cash, police-station, security, liquor, report.