Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദര്‍ശം പ്രസംഗത്തില്‍ മാത്രമല്ല; ലളിതമായ സല്‍ക്കാരത്തില്‍ മകളുടെ വിവാഹം നടത്തി സി പി എം നേതാവ്

ആദര്‍ശം പ്രസംഗിച്ചാലും ലാളിത്തം പറഞ്ഞാലും സ്വന്തം മക്കളുടേയും ബന്ധുക്കളുടേയും വിവാഹം ആഢംബര പൂര്‍വം നടത്തുന്നവര്‍ കണ്ടുപടിക്കണം സി പി എം കാസര്‍കോട് CPM, Leader, Wedding, Featured, Kanhangad, Nileshwaram, Kasaragod, Top-Headlines, C Prabhakaran
നീലേശ്വരം: (www.kasargodvartha.com 15.04.2017) ആദര്‍ശം പ്രസംഗിച്ചാലും ലാളിത്തം പറഞ്ഞാലും സ്വന്തം മക്കളുടേയും ബന്ധുക്കളുടേയും വിവാഹം ആഢംബര പൂര്‍വം നടത്തുന്നവര്‍ കണ്ടുപടിക്കണം സി പി എം കാസര്‍കോട് ജില്ലാകമ്മിറ്റിയംഗവും മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി പ്രഭാകരന്റെ മകളുടെ വിവാഹം.

ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് സി പ്രഭാകരന്‍ - വത്സല ദമ്പദികളുടെ മകളും ബിടെക് വിദ്യാര്‍ത്ഥിനിയുമായ മടിക്കൈ മൈത്തടത്തെ പി വി സ്മൃതിയും, സജീവ സി പി എം പ്രവര്‍ത്തകന്‍ കൂടിയായ മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ വി ചന്തുവിന്റെയും, ബേബിയുടേയും മകന്‍ ഹൈദരാബാദിലെ ഗവേഷക വിദ്യാര്‍ത്ഥി കെ സന്ദീപും തമ്മിലുള്ള വിവാഹം നടന്നത്.

പട്ടിലും സ്വര്‍ണത്തിലും പൊതിഞ്ഞ് ആഢംബരപൂര്‍വമായ പാര്‍ട്ടി നേതാക്കളുടെ വിവാഹ മാമാങ്കങ്ങള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായി സി പ്രഭാകരന്റെ മകളുടെ വിവാഹ ചടങ്ങ്. ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കെ എന്‍ ശ്രീകണ്ഠന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. രജിസ്ട്രാര്‍ സത്യവാചകം ചൊല്ലിക്കൊടുത്ത ശേഷം രജിസ്റ്റര്‍ ബുക്കില്‍ ഇരുവരും ഒപ്പുവെച്ചു.

താലികെട്ട് പോലും ഇല്ലാതെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു സാക്ഷികളായത്. വിവാഹശേഷം വീട്ടില്‍ ലളിതമായ സല്‍ക്കാരം മാത്രമാണ് ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: CPM, Leader, Wedding, Featured, Kanhangad, Nileshwaram, Kasaragod, Top-Headlines, C Prabhakaran, CPM leader's daughter's wedding in simple way.