city-gold-ad-for-blogger

സമാന്തര ബാറിന് മുന്നില്‍ കൊടിമരം സ്ഥാപിച്ചു; പാര്‍ട്ടിയില്‍ വിവാദം

പെരിയ: (www.kasargodvartha.com 20.04.2017) നിരവധി വ്യാജമദ്യ-ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് നടത്തിപ്പുകാരനായ ചാലിങ്കാലിലെ സമാന്തര ബാറിനുമുന്നില്‍ പാര്‍ട്ടി പതാക സ്ഥാപിച്ചതിനെ ചൊല്ലി സി പി എമ്മില്‍ വിവാദം. ആദ്യം കോണ്‍ഗ്രസിലും തുടര്‍ന്ന് ബി ജെ പിയിലും പ്രവര്‍ത്തിച്ചിരുന്ന യുവാവ് ഇപ്പോള്‍ സി പി എമ്മുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ യുവാവിന്റെ മദ്യവില്‍പ്പനക്കു നേരെ പാര്‍ട്ടിനേതൃത്വം കണ്ണടക്കുകയാണെന്നാണ് സി പി എമ്മിനകത്തു തന്നെ വിമര്‍ശമനമുയര്‍ന്നിരിക്കുന്നത്.

വീട് സമാന്തര ബാറാക്കിയ യുവാവ് ചാലിങ്കാല്‍ കമ്മാടത്തുപാറ കേന്ദ്രീകരിച്ചാണ് പ്രധാനമായും മദ്യവില്‍പ്പന നടക്കുന്നത്. ഒരു തുള്ളി കഴിച്ചാല്‍ തന്നെ തല പെരുക്കുന്ന വീര്യമുള്ള മദ്യം കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നും എത്തിച്ച് ഇരട്ടി വിലക്കാണ് വില്‍പ്പന. ഈ യുവാവിനെ അനുകരിച്ച് പ്രദേശത്തെ മറ്റുചില യുവാക്കളും മദ്യവില്‍പ്പനയിലേര്‍പ്പെടുന്നുണ്ട്. ഇതോടെ ചാലിങ്കാല്‍ പ്രദേശം മദ്യമാഫിയകളുടെ സൈ്വര്യവിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ വരെ മദ്യമെത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാര്‍ മത്സരിക്കുകയാണ്.

സമാന്തര ബാറിന് മുന്നില്‍ കൊടിമരം സ്ഥാപിച്ചു; പാര്‍ട്ടിയില്‍ വിവാദം

200 രൂപയുടെ മദ്യം വില്‍പ്പന നടത്തുന്നത് 500 രൂപക്കാണ്. പണിയെടുത്തുകിട്ടുന്ന പണം മുഴുവന്‍ പല കുടുംബനാഥന്‍മാരും മദ്യത്തിനായി ചിലവഴിക്കുകയാണ്. നാടിന്റെ മുക്കിലും മൂലയിലും മദ്യം സുലഭമായതോടെ മദ്യപാനികളുടെ അഴിഞ്ഞാട്ടങ്ങളും അക്രമങ്ങളും പതിവായി മാറി. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തുന്ന ഗൃഹനാഥന്‍മാര്‍ ഭാര്യയെയും മക്കളെയും മര്‍ദിക്കുന്നത് പതിവായി. മദ്യപശല്യം കാരണം നാടിന്റെ സൈ്വര്യജീവിതം താറുമാറായിരിക്കുകയാണ്.

സമാന്തര ബാറിന് മുന്നില്‍ കൊടിമരം സ്ഥാപിച്ചു; പാര്‍ട്ടിയില്‍ വിവാദം

വീടുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. പോലീസും എക്സൈസും ഈ ഭാഗത്ത് തിരിഞ്ഞുനോക്കുന്നില്ല. മദ്യവില്‍പ്പനക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കുന്നു. ഈ നില തുടര്‍ന്നാല്‍ നാട് വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാവുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മദ്യവില്‍പ്പനക്കാരനായ യുവാവിന്റെ സമാന്തരബാറിനുമുന്നില്‍ പാര്‍ട്ടി പതാക പാറിക്കളിക്കുന്നത്.

മദ്യലോബിയുമായി സി പി എമ്മിന് ബന്ധമുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും പാര്‍ട്ടിക്കിത് അപമാനകരമാണെന്നും മദ്യമാഫിയകള്‍ക്കെതിരെ ചിന്തിക്കുന്ന അണികള്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യലോബിയുമായുള്ള ബന്ധം സി പി എമ്മില്‍ സജീവ ചര്‍ച്ചാവിഷയമായതോടെ വെട്ടിലായിരിക്കുന്നത് പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Periya, Bar, CPM, Liquor, Accuse, Man, Congress, BJP, Controversy in CPM on parallel bar

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia