city-gold-ad-for-blogger

ഗര്‍ഭിണിയായ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍, സംഭവം വിവാദത്തില്‍

ഉഡുപ്പി: (www.kasargodvartha.com 09.04.2017)ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. മല്‍പെ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പ്രകാശിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവം പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഗര്‍ഭിണിയായ ഭാര്യയെ ക്ലിനിക്കില്‍ ഡോക്ടറെ കാണിച്ച് മടങ്ങുന്നിതിനിടെ ഒരു സംഘം ഇവരെ ശല്യം ചെയ്യുകയായിരുന്നു. പ്രകാശ് പണമെടുക്കാന്‍ എ ടി എമ്മിനകത്ത് കയറിപ്പോള്‍ പുറത്ത് നില്‍ക്കുകയായിരുന്ന ഭാര്യയെ ചിലര്‍ ശല്യപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പ്രമോദ് മധവരാജിന്റെ ഉടമസ്ഥതയിലുള്ള മത്സ്യ ഫാക്ടറിയിലെ ജീവനക്കാരനായ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ പ്രകാശ് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ ഭാര്യയെയും കൂട്ടി ബൈക്കില്‍ പോകുന്നതിനിടെ സംഘം പിന്തുടര്‍ന്ന് വീണ്ടും ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതോടെ ബൈക്ക് നിര്‍ത്തി ഇവരോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റു പോലീസുകാരുടെ സഹായത്തോടെ കുമാറിനെയും സുഹൃത്തുക്കളെയും സ്‌റ്റേഷനിലേക്ക് മാറ്റി. ഇതിനിടയില്‍ മന്ത്രി പ്രമോദ് മധവരാജിന്റെ ഭാര്യ, സബ് ഇന്‍സ്‌പെക്ടര്‍ ദാമോദര്‍ വഴി പ്രകാശിനെ ബന്ധപ്പെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷം കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും പ്രകാശ് തന്നെ മര്‍ദിച്ചതായി കാണിച്ച് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രകാശിന്റെ ഭാര്യ ഉഡുപ്പി പോലീസ് സ്‌റ്റേഷനില്‍ കുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി ഇടപെട്ടാണ് പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മന്ത്രി മധവരാജ് ഇത് നിഷേധിച്ച് രംഗത്ത് വന്നു. അകാരണമായി പോലീസുകാരന്‍ കുമാറിനെ മര്‍ദിക്കുകയായിരുന്നുവെന്നും, തന്റെ ഭാര്യ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് പ്രകാശിനെ ബന്ധപ്പെട്ടിട്ടില്ലെന്നും, പ്രകാശാണ് പ്രശ്‌ന പരിഹാരത്തിനായി തന്റെ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്ന് എസ് പി കെ ടി ബാലകൃഷ്ണ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ദാമോദര്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഗര്‍ഭിണിയായ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍, സംഭവം വിവാദത്തില്‍

Keywords: Udupi, Mangalore, National, News, Police, Suspension, Wife, Issue, Pregnant, Controversy, Case, Politics.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia