ചെങ്കള:(www.kasargodvartha.com 25.04.2017) സിപിഎം നിയന്ത്രണത്തിലുള്ള ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് പരാതി. ഇതുസംബന്ധിച്ച് ബദിയടുക്ക ചെടേക്കാലിലെ വിവരവകാശ പ്രവര്‍ത്തകന്‍ സി എച്ച് മുഹമ്മദ് കുഞ്ഞി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആശുപത്രി പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തില്‍ നിന്നും എന്‍ ഒ സി വാങ്ങാതെയാണെന്ന് ചെങ്കള പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ കാസര്‍കോട് വര്‍ത്തയോട് പറഞ്ഞു. (www.kasargodvartha.com)
ഇതുസംബന്ധിച്ച് മുഹമ്മദ് കുഞ്ഞി നല്‍കിയ വിവരാവകാശത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തിലധികമായി ചെങ്കളയില്‍ പ്രവര്‍ത്തിക്കുന്ന നായനാര്‍ ആശുപത്രി ഇതുവരെ എന്‍ ഒ സി വാങ്ങിയിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നായനാര്‍ ആശുപത്രി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അറിവെന്ന് ചോദ്യത്തിന് ഉത്തരമായി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും പറഞ്ഞു. (www.kasargodvartha.com)
ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിനും ലൈസന്‍സില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയുടെ ലൈസന്‍സുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഞ്ചായത്തിന്റെ ചുമതലയിലാണെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരിതര ആശുപത്രികളുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇടപെടാറുള്ളൂവെന്നും ഡി എം ഒ ഡോ. എ പി ദിനേശ്കുമാര്‍ പറഞ്ഞു. (www.kasargodvartha.com)
കെട്ടിടം ആശുപത്രിക്ക് അനുയോജ്യമല്ലാത്തതിനാലാണ് പ്രവര്‍ത്തന ലൈസന്‍സ് നല്‍കാതിരുന്നതെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികളുടെ കാര്യത്തിലോ ചികിത്സാ കാര്യത്തിലോ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനും തടസം സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നൂറ് കണക്കിന് രോഗികളാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ അടക്കം നടത്തുന്നത്.
(www.kasargodvartha.com)
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിവരവകാശ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. 2005 ലാണ് 100 കിടക്കകളോടുകൂടിയ സഹകരണ ആശുപത്രി ചെങ്കളയില്‍ ആരംഭിച്ചത്. (www.kasargodvartha.com)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Chengala, Hospital, Prime minister, Activist, Medical shop, License.