കാസര്‍കോട്: (www.kasargodvartha.com 24.04.2017) ജി എസ് ടിയിലെ നികുതിയിളവ് ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമമാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരക്കുകള്‍ ഏകീകരിച്ചും ഇരട്ടിപ്പ് ഒഴിവാക്കാനും ജനങ്ങള്‍ക്ക് പരമാവധി ഇളവ് ലഭിക്കാനുള്ള ജി സ് ടി നടപടികള്‍, വിലകള്‍ ഏകപക്ഷീയമായി വധിപ്പിച്ച് അപ്രസക്തമാക്കാനാണ് കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നതെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജൂലൈ ഒന്ന് മുതല്‍ ജി സ് ടി നടപ്പാക്കുമ്പോള്‍ സിമന്റ്, സ്റ്റീല്‍ ജലവിതരണ പൈപ്പുകള്‍ തുടങ്ങിയവയുടെ നികുതി നിരക്കുകള്‍ ഗണ്യമായി കുറയുമെന്നും ഇത് വിലകളില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വിലകള്‍ മുന്‍കൂറായി വര്‍ധിപ്പിച്ച് വിപണി നിരക്കുകള്‍ കുറയാതിരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. 50 കിലോയുടെ ഒരു പാക്കറ്റ് സിമെന്റിന് 35 രൂപയാണ് വര്‍ധിപ്പിച്ചത്. 30 രൂപ കൂടെ ഉടനെ വര്‍ധിപ്പിക്കുമെന്ന് അറിയുന്നു. ഫലത്തില്‍ നികുതിയിളവിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ആനുകൂല്യം കോര്‍പ്പറേറ്റുകള്‍ തട്ടിയെടുക്കുകയാണ്.
ഉല്‍പാദന ചിലവുകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത വിലകളാണ് കോര്‍പ്പറേറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. 50 കിലോ സിമന്റ് 120 മുതല്‍ 140 വരെ രൂപയ്ക്കാണ് സിമന്റ് ഉല്‍പാദന സംഘടന മുന്‍കൈയെടുത്ത് വാര്‍ഷിക നിരക്ക് കരാറിലൂടെ വന്‍കിട നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കുന്നത്. ഈ നിരക്കുകളില്‍ സിമന്റ് ലഭിക്കുന്നത് കൊണ്ടാണ് തമിഴ്‌നാട്ടില്‍ 'അമ്മ സിമന്റ് 190 രൂപ നിരക്കില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. മലബാര്‍ സിമെന്റിന്റ ഉല്‍പാദനം വര്‍ധിപ്പിച്ചും, വാര്‍ഷിക നിരക്ക് കരാറുകളിലൂടെ സിമെന്റ് വാങ്ങിയും കേരളം സര്‍ക്കാരും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്കും കരാറുകാര്‍ക്കും സിമന്റ് ലഭ്യമാക്കണം.
കരാറുകാരടക്കമുള്ള ചെറുകിട - ഇടത്തരം സംരംഭകരെയും സംരംഭങ്ങളെയും അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. ആഗോളവത്കരണത്തെയും കുത്തക വല്‍ക്കരണത്തെയും എതിര്‍ക്കുന്നവര്‍ തന്നെ നിര്‍ണമാണ മേഖലയില്‍ കുത്തക വല്‍ക്കരണം നടപ്പാക്കുകയാണ്.
മഴ ലഭ്യതയില്‍ കേരളത്തെക്കാള്‍ വളരെ പിന്നിലാണ് രാജസ്ഥാന്‍, ആളോഹരി ജല ലഭ്യതയില്‍ കേരളത്തേക്കാള്‍ മുന്നിലായത് ചെറുകിട നാമമാത്ര പദ്ധതികളിലൂടെയാണ്. ജല സ്രോതസ്സുകള്‍ ശുചിയാക്കാനുള്ള സി പി എമ്മിന്റെ നടപടി സ്വാഗതാര്‍ഹമാണ്. കേരളത്തിലെ ചെറുകിട നാമമാത്ര ജല സ്രോതസ്സുകള്‍ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താനും നടപടി വേണം.
ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴില്‍ സാധ്യതകള്‍ ഉറപ്പ് വരുത്താന്‍ കഴിയുന്ന ടെന്റുകളുടെ അടങ്കലുകള്‍ ക്രമീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഡിജിറ്റല്‍ പണമിടപാടുകളും പ്രൈസ് സോഫ്റ്റ്‌വെയര്‍ മുഖേനെയുള്ള മരാമത്ത് നടപടി ക്രമങ്ങളും പൂര്‍ണമായി നടപ്പാക്കുന്നത് വരെ ബാങ്കുകള്‍ക്ക് മുക്ത്യാര്‍ നല്‍കുന്ന നടപടി തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കണം. മുക്ത്യാര്‍ പ്രശ്‌നത്തില്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറാകണം. ചെറുകിട - ഇടത്തരം കരാറുകാരുടെ പ്രവര്‍ത്തന മൂലധനം സമാഹരിക്കാനുള്ള അവസരം ഒരു കാരണവശാലും നഷ്ടപ്പെടരുത്.
വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് കല്ലട്ര ഇബ്രാഹീം, ട്രഷറര്‍ എ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Tax, Price, Increase, Cement, Commodities Price Increase Amid GST Implementation.