Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ക്കാരിന്റെ നയമനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കണം; പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ നയം അനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്ന് Thiruvananthapuram, Pinarayi-Vijayan, Police, Case, Meeting
തിരുവനന്തപുരം: (www.kasargodvartha.com 22.04.2017) സര്‍ക്കാരിന്റെ നയം അനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

കേസുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും വീഴ്ചകള്‍ ഉണ്ടായാല്‍ അതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയം അനുസരിച്ചായിരിക്കണം ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ജാതിമത ശക്തികളുടെ സമ്മര്‍ദത്തിനും പോലീസ് വഴങ്ങരുതെന്നും അതേസമയം അഴിമതിയും മൂന്നാം മുറയും നിലനിര്‍ത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പോലീസ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കരുത്. ന്യായമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര സെക്രട്ടറി സുബ്രത ബിശ്വാസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Pinarayi-Vijayan, Police, Case, Meeting, LDF, Advise, Warning, Chief Minister, Government, Politics, Justice.