Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് വീണ്ടും മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ്; കെ എം ഷംസുദ്ദീന്‍ ഹാജി പ്രസിഡണ്ട്, എം ടി പി കരീം ജനറല്‍ സെക്രട്ടറി

സംസ്ഥാന നേതൃത്വത്തിന്റെ മാനദണ്ഡം ലംഘിച്ച് തിരഞ്ഞെടുപ്പ് നടത്തി വിവാദത്തിലായ മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് വീണ്ടും മണ്ഡലം Kerala, kasaragod, Muslim-league, Office- Bearers, news, Politics, president, Secretary,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/04/2017) സംസ്ഥാന നേതൃത്വത്തിന്റെ മാനദണ്ഡം ലംഘിച്ച് തിരഞ്ഞെടുപ്പ് നടത്തി വിവാദത്തിലായ മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് വീണ്ടും മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി. കെ എം ഷംസുദ്ദീന്‍ ഹാജിയെ പുതിയ പ്രസിഡണ്ടായും അഡ്വ. എം ടി പി കരീമിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് വിവാദത്തിനിടയാക്കുകയും തുടര്‍ന്ന് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചിരുന്ന ആള്‍ ഉടന്‍ തന്നെ രാജി വെക്കുകയും ചെയ്തിരുന്നു.



മുഖ്യ ഭാരവാഹിത്വത്തിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നാണ് ലീഗിന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശം. ഇത് മറി കടന്നാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തുവരികയായിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടായി വി കെ പി ഹമീദലിയും സെക്രട്ടറിയായി വി കെ ബാവയും മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതാണ് ലീഗിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നത്.

നിലവിലുണ്ടായിരുന്ന പ്രസിഡന്റ്, സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ഈ രണ്ടു സ്ഥാനങ്ങളിലേക്ക് വെള്ളിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

ബാഫഖി സൗധത്തില്‍ ഇത് സംബന്ധിച്ചു ചേര്‍ന്ന മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ ടി ഇ അബ്ദുല്ല, അസി. റിട്ടേണിംഗ് ഓഫീസര്‍ സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ജില്ല സെക്രട്ടറി എ ജി സി ബഷീര്‍, വി കെ പി ഹമീദലി, വി കെ ബാവ, പി കെ അബ്ദുര്‍ റഊഫ് ഹാജി, പി വി മുഹമ്മദ് അസ്‌ലം, സഈദ് വലിയപറമ്പ, ടി വി കുഞ്ഞബ്ദുല്ല, മണ്ഡലം ഭാരവാഹികളായ ടി സി കുഞ്ഞബ്ദുല്ല ഹാജി, കെ എം സി ഇബ്രാഹിം, എന്‍ കെ പി മുഹമ്മദ്, പി ഉമ്മര്‍ മൗലവി, എ ജി ഹക്കീം മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ടി കെ സി മുഹമ്മദലി ഹാജി, എസ് കുഞ്ഞഹമ്മദ്, എല്‍ കെ മുഹമ്മദലി ഹാജി, എം ടി ഷഫീഖ്, വി ടി ഷാഹുല്‍ ഹമീദ്, നിഷാം പട്ടേല്‍, എം എ സി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളില്‍ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്തെത്തിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയേയും പ്രസിഡന്റ് എ ജി സി ബഷീറിനെയും അനുമോദിച്ചു.

Keywords: Kerala, kasaragod, Muslim-league, Office- Bearers, news, Politics, president, Secretary, IUML Trikarippur constituency new president and secretary.