Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ ആശുപത്രിയില്‍ തടവുകാര്‍ക്കുള്ള പ്രിസണ്‍ വാര്‍ഡ് സ്ഥാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; കാഷ്വാലിറ്റി 3 മാസമായി പ്രവര്‍ത്തിക്കുന്നത് വരാന്തയില്‍

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തടവുകാര്‍ക്കുള്ള പ്രിസണ്‍ വാര്‍ഡ് സ്ഥാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരാതി ഉയര്‍ന്നു. നേരത്തെ തടവുകാരെ kasaragod, Kerala, District-Hospital, Kanhangad, news, Jail, Accuse, Prison ward, Troma Care, Casualty,
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2017) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തടവുകാര്‍ക്കുള്ള പ്രിസണ്‍ വാര്‍ഡ് സ്ഥാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരാതി ഉയര്‍ന്നു. നേരത്തെ തടവുകാരെ പാര്‍പ്പിച്ചിരുന്നത് ജനറല്‍ വാര്‍ഡിനോട് ചേര്‍ന്നായിരുന്നു. ഇതിപ്പോള്‍ മറ്റൊരു വശത്തേക്ക് മാറ്റി ഇരുമ്പ് വാതില്‍ പിടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

സാധാരണ ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രിസണ്‍ വാര്‍ഡ് പ്രത്യേകമായി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ പ്രിസണ്‍ വാര്‍ഡ് ഒരു വശത്ത് ഗ്ലാസ് കൊണ്ട് മറച്ചിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിച്ച് വേണം പ്രിസണ്‍ വാര്‍ഡ് ഉണ്ടാക്കാനെന്ന് ആശുപത്രി അധികൃതര്‍ തന്നെ നേരത്തെ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. അതിനിടെ നിലവിലുണ്ടായിരുന്ന കാഷ്വാലിറ്റി വാര്‍ഡ് പൊളിച്ചുപണിയാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു.



ട്രോമ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനാണ് കാഷ്വാലിറ്റി വാര്‍ഡ് പൊളിച്ചിട്ടിരിക്കുന്നത്. ഇതോടെ കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം മൂന്ന് മാസമായി ആശുപത്രി വരാന്തയിലേക്ക് മാറിയിരിക്കുകയാണ്. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രോമ കെയര്‍ സംവിധാനം ഒരുക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള അത്യാഹിത വാര്‍ഡ് ആണ് ട്രോമ കെയറിലൂടെ ഉദ്ദേശിക്കുന്നത്.

ജില്ലാ ആശുപത്രിയുടെ വികസന കാര്യങ്ങളില്‍ മെല്ലെപ്പോക്ക് സമീപനമാണ് അധികൃതര്‍ക്കുള്ളതെന്ന് ഇതിലൂടെ വ്യക്തമാണ്. നൂറുകണക്കിന് പാവപ്പെട്ട രോഗികളാണ് ദിവസേന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ചികിത്സക്കെത്തുന്നത്.

Keywords: kasaragod, Kerala, District-Hospital, Kanhangad, news, Jail, Accuse, Prison ward, Troma Care, Casualty,