Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇറച്ചിക്കട ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ഇറച്ചിക്കട ജീവനക്കാരനായ യുവാവിനെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ Kasaragod, Suicide, Death, Obituary, Shop, Police, General-hospital, Postmortem, Inquest, Mortuary.
കാസര്‍കോട്: (www.kasargodvartha.com 25.04.2017) ഇറച്ചിക്കട ജീവനക്കാരനായ യുവാവിനെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നായന്‍മാര്‍മൂലയിലെ പി.എ മട്ടന്‍സ്റ്റാള്‍ ജീവനക്കാരനും കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിയുമായ അബ്ദുല്‍ ദാവൂദി (38)നെ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി ചെര്‍ക്കള പൊടിപ്പള്ളയില്‍ താമസിക്കുന്ന ദാവൂദ് മുമ്പ് നിരവധി ഇറച്ചിക്കടകളില്‍ ജോലി ചെയ്തിരുന്നു. അടുത്തിടെയാണ് നായന്‍മാര്‍മൂലയിലെ ഇറച്ചിക്കടയില്‍ ജോലിക്കുചേര്‍ന്നത്. കടയില്‍ തന്നെ ദാവൂദ് താമസിച്ചുവരികയായിരുന്നു. രാവിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോഴാണ് ദാവൂദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

 Kasaragod, Suicide, Death, Obituary, Shop, Police, General-hospital, Postmortem, Inquest, Mortuary, Butcher found dead hanging.


പരേതനായ റസാഖിന്റെയും സെറീനയുടെയും മകനാണ് ദാവൂദ്. ഭാര്യ: സൈനബ. മക്കള്‍: സാനിയ ബാനു, മുഹമ്മദ് ഷാഹിദ്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Suicide, Death, Obituary, Shop, Police, General-hospital, Postmortem, Inquest, Mortuary, Butcher found dead hanging.