നീലേശ്വരം: (www.kasargodvartha.com 27.04.2017) നീലേശ്വരം ഹൈവേ ജംഗ്ഷനില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയായി മാറി. ബസുകള്‍ നില്‍ക്കുന്നത് അമ്പതോളം മീറ്റര്‍ ദൂരത്തില്‍ റോഡരികില്‍. ഇതുമൂലം കഷ്ടപ്പെടന്നത് യാത്രക്കാരും. നീലേശ്വരം റോട്ടറി ക്ലബ് കോട്ടപ്പുറം റോഡ് ജംഗ്ഷന് മുന്നിലായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അന്നത്തെ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ഗൗരിയാണ് ഉദ്ഘാടനം ചെയ്തത്.
ആദ്യമൊക്കെ ബസുകള്‍ ഇവിടെ നിര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് ഇവിടെ ബസ് നിര്‍ത്താതായിട്ട് വര്‍ഷങ്ങളായി. കാത്തിരിപ്പ് കേന്ദ്രത്തിന് ദൂരെ മഴയും വെയിലുമേറ്റാണ് യാത്രക്കാര്‍ ബസ് കയറാന്‍ നില്‍ക്കുന്നതും ഇറങ്ങുന്നതും. സമീപത്തെ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്താന്‍ പലവട്ടം ആവശയുപ്പെട്ടതാണെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായിരുന്നില്ല.
ഇപ്പോള്‍ തട്ടുകടക്കാരും വിവിധ സംഘടനകളുടെ പൊതുയോഗ വേദികളുമാക്കിമാറ്റിയിരിക്കുകയാണ് ഈ കാത്തിരിപ്പ് കേന്ദ്രത്തെ. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുമ്പോള്‍ ഇടതുവശത്താണ് കാത്തിരിപ്പ് കേന്ദ്രം ഉളളത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മലയോര മേഖലകളില്‍ നിന്നും ഉള്‍പ്പെടെയുളള നൂറുകണക്കിനാളുകളാണ് ഇവിടെ ബസ് കാത്തിരിക്കുന്നത്.
കാത്തിരിപ്പ് കേന്ദ്രം പണിത റോട്ടറി ക്ലബിനോ നഗരസഭ ഭരണ കൂടത്തിനോ ജനങ്ങള്‍ക്ക് സഹായം നല്‍കേണ്ട പോലീസിനോ ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. ഇവിടെ പോലീസിനെ ഡ്യൂട്ടിക്ക് നിര്‍ത്തി ബസുകളെ സ്റ്റോപ്പില്‍ തന്നെ നിര്‍ത്തിക്കാനുളള യാതൊരു നടപടി ക്രമങ്ങളും ഇതുവരെയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതോടെ ഇവിടെ ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasargod, Kerala, News, Neeleswaram, Bus Waiting Shed, Bus, National Highway, Police, Bus waiting shed remains unuse.