Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്രിക്കറ്റ് ടൂര്‍ണമെന്റ് കണ്ട് മടങ്ങുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ ബസിടിച്ച് യുവാവ് മരിച്ചു. ചൊക്കബെട്ടുവിലെ അബ്ദുല്‍ ഹിക്രാം (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പണമ്പൂരിലായിരുന്നു അപകടം. Mangalore, Death, Youth, Obituary, Scooter, Bus, Police, Bus-scooter collision at Panambur, youth
മംഗളൂരു: (www.kasargodvartha.com 15.04.2017) സ്‌കൂട്ടറില്‍ ബസിടിച്ച് യുവാവ് മരിച്ചു. ചൊക്കബെട്ടുവിലെ അബ്ദുല്‍ ഹിക്രാം (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പണമ്പൂരിലായിരുന്നു അപകടം.

പണമ്പൂരില്‍ ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹിക്രാം അപകടത്തില്‍ പെട്ടത്. പണമ്പൂര്‍ കസ്റ്റംസ് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ ഹിക്രാം മരിച്ചിരുന്നു.

സംഭവത്തില്‍ പണമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.


Keywords: Mangalore, Death, Youth, Obituary, Scooter, Bus, Police, Bus-scooter collision at Panambur, youth dies on spot.