കാസര്‍കോട്: (www.kasargodvartha.com 08.04.2017) പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പി നടത്തുന്ന ഹര്‍ത്താല്‍ ഭാഗികം. നഗരത്തില്‍ ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളും സാധാരണപോലെ ഓടുന്നുണ്ട്.
സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും മാത്രമാണ് കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ കണക്കിലെടുത്ത് സര്‍വീസ് നടത്താത്തത്. നഗരത്തിലും പരിസരങ്ങളിലും പല കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തളങ്കര, നായന്മാര്‍മൂല, അണങ്കൂര്‍, ചെര്‍ക്കള തുടങ്ങിയവിടങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയില്ല. ഇവിടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പിയുടെ ശക്തികേന്ദ്രമായ മധൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കാഞ്ഞങ്ങാട്ടുനിന്നും ദേശീയപാത വഴി കാസര്‍കോട്ടേക്ക് വരുന്ന കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യബസുകളും പൊയിനാച്ചി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സംസ്ഥാനപാത വഴിയുള്ള ബസുകള്‍ ഉദുമ വരെ സര്‍വീസ് നടത്തുന്നു.
സന്ദീപ് മരിച്ചത് പോലീസ് മര്‍ദനമേറ്റാണെന്നാരോപിച്ചാണ് രാവിലെ ആറ് മണിമുതല്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തുന്നത്. വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാസര്‍കോട് നഗരത്തില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മറ്റും കാസര്‍കോട്ടേക്ക് വരേണ്ടവരും തിരിച്ചും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ശനിയാഴ്ച ട്രെയിനുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാന്‍ ഓട്ടോറിക്ഷാ സര്‍വീസ് ഏറെ പ്രയോജനപ്പെടുന്നുണ്ട്. കാസര്‍കോട്ട് വാഹനങ്ങള്‍ തടയാനും കടകള്‍ ബലമായി അടപ്പിക്കാനും ആരും മുതിരാതിരുന്നതിനാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasargod, BJP, Harthal, Police, Custody, Man, Died, Protest, Auto Driver, Sandeep, Protest, News, Kerala, Adv. Srikanth, Death, Police custody.