Join Whatsapp Group. Join now!
Aster MIMS 10/10/2023

കിനാനൂര്‍ - കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജിന് സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ഖനന-മെഡിക്കല്‍ ലോബികളുടെ സമ്മര്‍ദം മൂലം; ജില്ലക്കാരനായ റവന്യൂ മന്ത്രിയും എം എല്‍ എമാരും രാഷ്ട്രീയ പാര്‍ട്ടികളും നയം വ്യക്തമാക്കണമെന്നും ബി ജെ പി

കിനാനൂര്‍ - കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ട് കൊടുക്കാത്തത് ഖനനം-സ്വകാര്യ, സഹകരണ മെഡിക്കല്‍ Kasaragod, Kinanur, karindalam, Panchayath, Medical College, Land, BJP, Revenue Minister, MLA, News.
കാസര്‍കോട്: (www.kasargodvartha.com 11.04.2017) കിനാനൂര്‍ - കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ട് കൊടുക്കാത്തത് ഖനനം-സ്വകാര്യ, സഹകരണ മെഡിക്കല്‍ കോളജ് ലോബികളുടെ സമ്മര്‍ദത്തിന് വഴങ്ങിയിട്ടാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന് ആവശ്യമായ റവന്യൂ ഭൂമി ഉണ്ടായിട്ടും കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കൈമാറാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kasaragod, Kinanur, karindalam, Panchayath, Medical College, Land, BJP, Revenue Minister, MLA, News.


മെഡിക്കല്‍ കോളജോ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികളോ ഇല്ലാത്ത ജില്ലയാണ് കാസര്‍കോട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ചികിത്സയ്ക്കായി വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ദുരവസ്ഥയാണുള്ളത്. അര്‍ബുദം, കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഏറ്റവും കൂടുതലുള്ള ജില്ലയാണിത്. എന്നിട്ടും കണ്ണൂര്‍ സര്‍വകലാശാല മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ തയ്യാറായിട്ടും രണ്ട് വര്‍ഷമായിട്ടും ഭൂമി കൈമാറാന്‍ നടപടി സ്വികരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജില്ലയെ അവഗണിക്കുകയാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ ജില്ലക്കാരനായ റവന്യൂ വകുപ്പ് മന്ത്രിയും ജില്ലയിലെ എം എല്‍ എമാരും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നയം വ്യക്തമാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kinanur, karindalam, Panchayath, Medical College, Land, BJP, Revenue Minister, MLA, News.