Join Whatsapp Group. Join now!
Aster MIMS 10/10/2023

ബെള്ളൂര്‍ നെട്ടണിഗെ മഹതോബാര ശ്രീ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവം 27 മുതല്‍

ബെള്ളൂര്‍ നെട്ടണിഗെ മഹതോബാര ശ്രീ മഹാലിംഗേശ്വര ക്ഷേത്രം വാര്‍ഷിക ശ്രീഭൂതബലി ഉത്സവം 27 മുതല്‍ മെയ് മൂന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് പകല്‍ 11.30ന് കലവറ നിറയ്ക്കല്‍, മഹാപൂജ, അന്നദാനം, കുഞ്ചത്തോടി ചെറുവത്തൂര്‍ തറവാട് വീട്ടില്‍നിന്ന് വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ ഭണ്ഡാരം ആഗമനവും നടക്കും. kasaragod, Kerala, News, Bellur, Nettenige, Cheruvathur, Press meet, Temple,Ballur Nettanige Sri Mahalingeshwara temple fest begins on 27th
കാസര്‍കോട്: (www.kasargodvartha.com 22.04.2017) ബെള്ളൂര്‍ നെട്ടണിഗെ മഹതോബാര ശ്രീ മഹാലിംഗേശ്വര ക്ഷേത്രം വാര്‍ഷിക ശ്രീഭൂതബലി ഉത്സവം 27 മുതല്‍ മെയ് മൂന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് പകല്‍ 11.30ന് കലവറ നിറയ്ക്കല്‍, മഹാപൂജ, അന്നദാനം, കുഞ്ചത്തോടി ചെറുവത്തൂര്‍ തറവാട് വീട്ടില്‍നിന്ന് വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ ഭണ്ഡാരം ആഗമനവും നടക്കും.

28ന് രാവിലെ എട്ടിന് യജ്ഞകുണ്ഠത്തില്‍ അഗ്നിപ്രതിഷ്ഠ, പകല്‍ മൂന്നിന് വിഷ്ണുമൂര്‍ത്തിയുടെ വയല്‍ക്കോലം, വൈകിട്ട് അഞ്ചുമുതല്‍ ധാര്‍മിക സാംസ്‌കാരിക പരിപാടികള്‍, രാത്രി അന്നദാനം. 29ന് പകല്‍ മൂന്നിന് പുലിഭൂതത്തിന്റെ നേമനൃത്യം, വൈകിട്ട് അഞ്ചുമുതല്‍ ധാര്‍മിക സാംസ്‌കാരിക പരിപാടികള്‍, രാത്രി അന്നദാനം.

30ന് വൈകിട്ട് അഞ്ചുമുതല്‍ സര്‍വധര്‍മ സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, രാത്രി അന്നദാനം. മെയ് ഒന്നിന് രാവിലെ ആറിന് പ്രധാന കലശാഭിഷേകം, പകല്‍ മൂന്നിന് പട്ടദരസു ബീര്‍നാള്‍വ ദൈവത്തിന്റെ നേമനൃത്യം, വൈകിട്ട് അഞ്ചുമുതല്‍ ധാര്‍മിക സാംസ്‌കാരിക പരിപാടികള്‍, രാത്രി ഒമ്പതിന് ദേവന്റെ ശൃങ്കാരബലി ഉത്സവം, അന്നദാനം തുടങ്ങിയവ അരങ്ങേറും.

Kasaragod, Kerala, News, Bellur, Nettenige, Cheruvathur, Press meet, Temple, Ballur Nettanige Sri Mahalingeshwara temple fest begins on 27th.

രണ്ടിന് രാവിലെ എട്ടിന് ദേവന്റെ ബലി ഉത്സവം, പ്രഥമ സ്വയംഭൂ ഗുഹാപ്രവേശം, മൃത്തികാപ്രസാദ വിതരണം, പാനീയ വിതരണം, പഞ്ചവാദ്യമേളം, കഞ്ഞിപ്രസാദ വിതരണം, അന്നദാനം, ധാര്‍മിക സാംസ്‌കാരിക പരിപാടികള്‍, രാത്രി ഒമ്പതിന് ദേവന്റെ ശൃങ്കാരബലി ഉത്സവം, അന്നദാനം നടക്കും. മൂന്നിന് രാവിലെ ഒമ്പത് മണിക്ക് ദേവന്റെ ദര്‍ശനബലി ഉത്സവം, ബട്ടലുകാണിക്ക, മൂലം മൃത്തികാപ്രസാദ വിതരണത്തോടെ വാര്‍ഷികോത്സവം സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ട്രസ്റ്റി എന്‍ ദാമോദരന്‍, ചന്ദ്രശേഖര റൈ ബജെ, രാധാകൃഷ്ണന്‍, ചേതന്‍, അഖിലേഷ് നഗുമുഖം, ശ്രീകാന്ത് നെട്ടണിഗെ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bellur, Nettenige, Cheruvathur, Press meet, Temple, Ballur Nettanige Sri Mahalingeshwara temple fest begins on 27th.