Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോട്ടപ്പുറത്ത് ഓട്ടോ റിക്ഷ പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപത്ത് നിന്നും Auto-rickshaw, Accident, Nileshwaram, Kanhangad, Kasaragod, Injured, Kottappuram
നീലേശ്വരം: (www.kasargodvartha.com 21.04.2017) കോട്ടപ്പുറത്ത് ഓട്ടോ റിക്ഷ പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപത്ത് നിന്നും ഓട്ടോയില്‍ കയറിയ ചെറുവത്തൂര്‍ തുരത്തി സ്വദേശിനികളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ അടക്കം ഏഴ് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ 10 വയസിന് താഴെയുള്ള കുട്ടികളാണ്.

ശബ്ദം കേട്ടെത്തിയ ഹൗസ് ബോട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ പെട്ടവര്‍ക്ക് നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. രണ്ട് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തേക്ക് മാറ്റി. പൊട്ടിപ്പൊളിഞ്ഞ റോഡാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Auto-rickshaw, Accident, Nileshwaram, Kanhangad, Kasaragod, Injured, Kottappuram.