Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭണ്ഡാരത്തിനും ലീഗ് ഓഫീസിനും നേരെ കരിഓയില്‍ പ്രയോഗം

ആറങ്ങാടിയില്‍ ആരാധനാലയ ഭണ്ഡാരത്തിനും, ലീഗ് ഓഫീസിനും നേരെ കരിഓയില്‍ പ്രയോഗം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഇരുചക്ര വാഹനത്തിലെത്തിയ Kanhangad, Crime, Attack, Muslim-league, Office, Police, Complaint, Investigation
കാഞ്ഞങ്ങാട്: (www.kvartha.com 15.04.2017) ആറങ്ങാടിയില്‍ ആരാധനാലയ ഭണ്ഡാരത്തിനും, ലീഗ് ഓഫീസിനും നേരെ കരിഓയില്‍ പ്രയോഗം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് യുവാക്കളാണ് ഭണ്ഡാരത്തിനും ലീഗ് ഓഫീസ് വരാന്തയിലും കരിഓയില്‍ പ്രയോഗം നടത്തിയത്.

ഈസമയം ആറങ്ങാടിയില്‍ പോലീസ് പിക്കറ്റ് ഉണ്ടായിരുന്നു. അക്രമം ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭണ്ഡാരത്തിനും ലീഗ് ഓഫീസിലും നേരെയുണ്ടായ അക്രമമെന്ന് സംശയമുണ്ട്.

സമീപത്തെ നിരീക്ഷണ ക്യാമറകള്‍ പോലീസ് പരിശോധിച്ചു. സംഭവത്തില്‍ ആരാധനാലയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ആരാധനാലയ ഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kanhangad, Crime, Attack, Muslim-league, Office, Police, Complaint, Investigation.