Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടില ചിഹ്നത്തിന് കൈക്കൂലി: എ ഐ എ ഡി എം കെ നേതാവ് ദിനകരൻ അറസ്റ്റില്‍

എ ഐ എ ഡി എം കെ നേതാവ് ദിനകരന്‍ അറസ്റ്റില്‍ New Delhi, Arrest, Cash, Police, Report, Election Commission
ന്യൂഡല്‍ഹി: (www.kasargodvartha.com 26.04.2017)  എ ഐ എ ഡി എം കെ നേതാവ് ദിനകരന്‍ അറസ്റ്റില്‍. തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലാണ് ദിനകരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

നാലു ദിവസമായി പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്ന ദിനകരനെ ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദിനകരനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായും ദിനകരന്‍ പോലീസിനോട് കുറ്റം സമ്മതിച്ചതുമായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം ചെയ്തു എന്ന കേസില്‍ ഏപ്രില്‍ 17നാണ് ദിനകരന്‍ പോലീസ് പിടിയിലായത്.


ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ദിനകരനെ സുകേഷ് ചന്ദ്രശേഖര്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടില ചിഹ്നം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: AIADMK's TTV Dinakaran arrested at midnight after four days of questioning

Keywords: New Delhi, Arrest, Cash, Police, Report, Election Commission, Corruption, AIADMK, Leader, Tuesday, High Court, Judge.