city-gold-ad-for-blogger

ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരനിയമനം: സെന്‍കുമാര്‍ സേനയുടെ തലപ്പത്ത് തിരികെയെത്തും

തിരുവനന്തപുരം: (www.kasargodvartha.com 25.04.2017) നിലവിലുള്ള ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരനിയമനം നല്‍കും. ടി പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

പോലീസ് സേനയുടെ തലപ്പത്ത് സെന്‍കുമാര്‍ തിരികെ എത്തുമെന്ന സംശയം സര്‍ക്കാരിനുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെയും നിയോഗിച്ചു.

 ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരനിയമനം: സെന്‍കുമാര്‍ സേനയുടെ തലപ്പത്ത് തിരികെയെത്തും

സെന്‍കുമാര്‍ ജൂണ്‍ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കുമെങ്കിലും അതിന് ശേഷം ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായി തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ ഉത്തരമേഖലാ പോലീസ് മേധാവി രാജേഷ് ദിവാന്‍ സംസ്ഥാന പോലീസ് മേധാവിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം എല്ലാ കാര്യങ്ങളും നിയമപരമായി മാത്രമേ ചെയ്യൂ എന്നും വിധിയുടെ പകർപ്പ് കിട്ടിയാൽ ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: After receiving the copy of the judgment, the government will do whatever it can do- Pinarayi Vijayan

Keywords: Thiruvananthapuram, Police, State, Supreme Court, Report, Vigilance Director, Government, Appointing, Chance, Sen Kumar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia