Join Whatsapp Group. Join now!
Aster MIMS 10/10/2023

കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള സ്ഥലം യു എ ഇ; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയെന്ന് Abu Dhabi, World, Report, Crime, Theft, Police, Safe
അബുദാബി: (www.kasargodvartha.com 23.04.2017) ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പഠനത്തിലാണ് അബുദാബിയെ ഏറ്റവും സുരക്ഷിത നഗരമായി കണക്കാക്കുന്നത്.

288 നഗരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന നഗരമാണ് ഒന്നാമതായി പട്ടികപ്പെടുത്തിയത്. ഇതില്‍ അബുദാബി 288-ാം സ്ഥാനത്താണുള്ളത്. മോഷണങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍, ചെക്ക് മടങ്ങല്‍, അടിപിടി, ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ക്രൈം, ലൈസന്‍സില്ലാതെ മദ്യം വാങ്ങല്‍ തുടങ്ങിയവയാണ് അബുദാബിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ളത്.


അബുദാബി പോലീസിന്റെ 2011 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എമിറേറ്റില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 119.8 കുറ്റകൃത്യങ്ങള്‍ നടന്നിരുന്നുവെന്നുവെങ്കിലും ഇത് 2014, 2015 വര്‍ഷങ്ങളില്‍ യഥാക്രമം 90.6, 83.8 എന്ന തോതിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.

കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള സ്ഥലമായി യു എ ഇ മാറിയതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പുമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Abu Dhabi named as the safest City in the World

Keywords: Abu Dhabi, World, Report, Crime, Theft, Police, Safe, City, Study, Online Agency, Violence, Attack, UAE, Minister, Home Affairs.