city-gold-ad-for-blogger

ഇന്റര്‍ലോക്ക് തൊഴിലാളിയായ അമ്പതുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

നീലേശ്വരം: (www.kasargodvartha.com 21.04.2017) ഇന്റര്‍ലോക്ക് തൊഴിലാളിയായ അമ്പതുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചീര്‍മ്മക്കാവിന് സമീപം താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ സാവിത്രി (50) യെയാണ് കാണാതായത്.

പടന്നക്കാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റര്‍ലോക്ക് തൊഴിലാളിയായ സാവിത്രി വ്യാഴാഴ്ച പതിവുപോലെ രാവിലെ വീട്ടില്‍ നിന്നും ജോലിക്കായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മരുമകന്‍ ബിജു നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹിതരായ രണ്ട് പെണ്‍മക്കളുടെ മാതാവ് കൂടിയാണ് സാവിത്രി. ഭര്‍ത്താവ് പ്രഭാകരന്‍ നിത്യരോഗിയാണ്.

ഇന്റര്‍ലോക്ക് തൊഴിലാളിയായ അമ്പതുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Neeleswaram, Kasaragod, Kerala, News, Employ, Missing, Padannakad, Inter Lock Employ, Savithri.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia