Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ മോചിതയായ യുവതിക്ക് 45,000 രൂപ നല്‍കാന്‍ വിധി

വിവാഹ മോചിതയായ യുവതിക്ക് നാല്‍പ്പത്തിയഞ്ചായിരം രൂപ ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധിച്ചു. പളളിക്കര തെക്കേക്കുന്ന് ഷരീഫിന്റെ മകള്‍ പി ആബിദ(22)യ്ക്കാണ് ഭര്‍ത്താവ് അബ്ദുര്‍ റഷീദ് 45,000 രൂപ Kasaragod, Kanhangad, Woman, Court Order, News, Alimony,
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2017) വിവാഹ മോചിതയായ യുവതിക്ക് നാല്‍പ്പത്തിയഞ്ചായിരം രൂപ ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധിച്ചു. പളളിക്കര തെക്കേക്കുന്ന് ഷരീഫിന്റെ മകള്‍ പി ആബിദ(22)യ്ക്കാണ് ഭര്‍ത്താവ് അബ്ദുര്‍ റഷീദ് 45,000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബ കോടതി വിധിച്ചത്.

2001 സപ്തംബര്‍ 22 നാണ് ആബിദയും പളളിക്കരയിലെ ഉസ്മാന്റെ മകന്‍ അബ്ദുര്‍ റഷീദും(30) തമ്മില്‍ മതാചാരപ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് മൂന്ന് ലക്ഷം രൂപയും 36 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണവും പണവും അബ്ദുര്‍ റഷീദ് ദുര്‍വിനിയോഗം ചെയ്തുവെന്നും വീണ്ടും സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആബിദയുടെ പരാതിയില്‍ പറയുന്നു.

Kasaragod, Kanhangad, Woman, Court Order, News, Alimony, 45,000 alimony for widow


പീഡനം സഹിക്കാനാകാതെ യുവതി കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് ഹരജി നല്‍കുകയും കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് ജീവനാംശമായി 45,000 രൂപ ആബിദയ്ക്ക് നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Woman, Court Order, News, Alimony, 45,000 alimony for widow