city-gold-ad-for-blogger

പാതയോരത്തെ ബീവറേജുകള്‍ക്ക് പൂട്ട് വീണതോടെ അന്യസംസ്ഥാന മദ്യം വ്യാപകമാകുന്നു; ചപ്പുചവറുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 240 കുപ്പി കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 04.04.2017) ചെര്‍ക്കളയില്‍ ചപ്പുചവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന 240 കുപ്പി കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ചും എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ചെര്‍ക്കള ജംഗ്ഷനടുത്ത് കലുങ്കിന് സമീപം റോഡരികില്‍ ചപ്പുചവറുകളില്‍ ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്.

പാതയോരത്തെ ബീവറേജുകള്‍ക്ക് പൂട്ട് വീണതോടെ അന്യസംസ്ഥാന മദ്യം വ്യാപകമാകുന്നു; ചപ്പുചവറുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 240 കുപ്പി കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി

180 മില്ലിലിറ്റര്‍ വരുന്ന കര്‍ണാടകയില്‍ മാത്രം വില്‍പ്പനാനുമതിയുള്ള ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് വിസ്‌കിയാണ് പിടികൂടിയത്. അഞ്ച് കെയ്‌സുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ദേശീയ സംസ്ഥാന പാതകള്‍ക്കു സമീപത്തെ ബിവറേജ് മദ്യശാലകള്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ കാസര്‍കോട്ട് അനധികൃത വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന മദ്യം പിന്നീട് പുറത്തെടുക്കാനുള്ള സൗകര്യത്തിനായി ചപ്പുചവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചതാണെന്ന് എക്‌സൈസ് കരുതുന്നു.

കര്‍ണാടകയില്‍ ഒരു കുപ്പി ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് വിസ്‌കിയുടെ വില വെറും 45 രൂപ മാത്രമാണ്. 100 രൂപക്കാണ് ഈ മദ്യം അനധികൃതമായി വില്‍ക്കുന്നത്. ഈ രീതിയിലുള്ള മദ്യത്തിന് കേരളത്തില്‍ 180 രൂപയോളം വിലവരും. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മദ്യക്കടത്ത് തടയാനായി ഏപ്രില്‍ ഒന്നുമുതല്‍ എക്‌സൈസ് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഏപ്രില്‍ 20 വരെ പരിശോധനകള്‍ സജീവമായി തുടരും.

പാതയോരത്തെ ബീവറേജുകള്‍ക്ക് പൂട്ട് വീണതോടെ അന്യസംസ്ഥാന മദ്യം വ്യാപകമാകുന്നു; ചപ്പുചവറുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 240 കുപ്പി കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി

എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജിജിപോള്‍, അസി. ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ പ്രമോദ്കുമാര്‍, ഗോപി, മനാഫ്, ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജോസഫ് എന്നിവരാണ് മദ്യവേട്ട നടത്തിയത്. അനധികൃതമായി മദ്യം സൂക്ഷിച്ചവരെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Liquor, seized, Cherkala, Road, court, news, 240 bottle Karnataka liquor seized

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia