city-gold-ad-for-blogger

മീനച്ചൂടിലും തളരാത്ത പെണ്‍കരുത്ത്; സ്ത്രീ കൂട്ടായ്മയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് കിണറുകളായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.04.2017) സ്വന്തമായി കിണറും കുടിവെള്ളവും ഇല്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ത്രീ കൂട്ടായ്മ സമ്മാനിച്ചത് തെളിനീരുറവ കിനിയുന്ന കിണറുകള്‍. അജാനൂര്‍ കാട്ടുകുളങ്ങരയിലെ 12 തൊഴിലുറപ്പ് സ്ത്രീകളാണ് രണ്ട് കുടുംബങ്ങള്‍ക്ക് കിണര്‍ കുഴിച്ച് നല്‍കിയത്.

മീനച്ചൂടിലും തളരാത്ത പെണ്‍കരുത്ത്; സ്ത്രീ കൂട്ടായ്മയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് കിണറുകളായി

കാട്ടുകുളങ്ങരയിലെ ഗിരിജ, വനജ വേലായുധന്‍ എന്നിവര്‍ക്കാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കൈത്താങ്ങായത്. ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ വകവെയ്ക്കാതെ രണ്ടാഴ്ച കൊണ്ടാണ് കിണര്‍ കുഴിച്ചത്. ഒന്നാമത്തെ കിണറില്‍ ആറ് കോല്‍ ആഴത്തില്‍ തന്നെ നീരുറവ തെളിഞ്ഞപ്പെള്‍ രണ്ടാമത്തേതിന് രണ്ടു കോല്‍ അധികം കുഴിക്കേണ്ടി വന്നു. ആവശ്യത്തിനുള്ള വെള്ളം കിട്ടുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് പണി അവസാനിപ്പിച്ചത്.

കടുത്ത വേനലില്‍ തന്നെ കുഴിച്ചതിനാല്‍ ഇപ്പോഴുള്ള നീരുറവ ഏത് കാലത്തും ഉപകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ടി വി പത്മിനിയാണ് മേല്‍നോട്ടം വഹിച്ചത്.

Keywords:  Kerala, kasaragod, Women, Family, Drinking water, Well, news, Kanhangad, Ajanur, 2 open wells constructed by women

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia