Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്ത്; കാസര്‍കോട് - ആലപ്പുഴ സ്വദേശികള്‍ കോഴിക്കോട്ട് പിടിയില്‍

മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കാസര്‍കോട് - ആലപ്പുഴ സ്വദേശികള്‍ കോഴിക്കോട്ട് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ Ganja, Accuse, Arrest, Kanhangad, Kasaragod, Crime, Kozhikode, Mangalore
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2017) മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കാസര്‍കോട് - ആലപ്പുഴ സ്വദേശികള്‍ കോഴിക്കോട്ട് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കോഴിക്കോട് എക്‌സൈസ് റേഞ്ച് അധികൃതരും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാസര്‍കോട് ഇരിയ തട്ടുമ്മല്‍ കായലടുക്കത്തെ റംഷീദ് (24), ആലപ്പുഴ മാരാരിക്കുളം കഞ്ഞിക്കുഴിയിലെ പുത്തന്‍പറമ്പില്‍ ഷിജോ (25) എന്നിവരെയാണ് എക്‌സൈസും ആര്‍ പി എഫും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 420 ഗ്രാം കഞ്ചാവും പിടികൂടി. മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ മാര്‍ഗം ഇവര്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അധികൃതര്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ട്രെയിനുകളില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചുവെച്ചാണ് ഇവര്‍ കള്ളക്കടത്ത് നടത്താറുള്ളത്. അറസ്റ്റിലായ റംഷീദിനെയും ഷിജോവിനെയും കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Ganja, Accuse, Arrest, Kanhangad, Kasaragod, Crime, Kozhikode, Mangalore.