Join Whatsapp Group. Join now!
Aster MIMS 22/05/2023

വാഹനപണിമുടക്ക് പൂര്‍ണം; സാധാരണ ഇടതടവില്ലാതെ പായുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഭാഗികം മാത്രം; ഉള്‍നാടന്‍ റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു

ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിKerala, kasaragod, Strike, Vehicle, Vehicles, news, KSRTC-bus, KSRTC, National highway, Bus, vehicles strike effect public
കാസര്‍കോട്: (www.kasargodvartha.com 31.03.2017) ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച വാഹനപണിമുടക്ക് കാസര്‍കോട്ട് പൂര്‍ണം. വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ സ്വകാര്യബസ്, ലോറി, മിനിലോറി, ടാക്‌സി, ഓട്ടോറിക്ഷ, ടെമ്പോ, ട്രക്കര്‍ തുടങ്ങിയ വാഹനങ്ങളാണ് പങ്കെടുക്കുന്നത്.

കെ എസ് ആര്‍ടി സിയുടെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൂടുതല്‍ ബസുകള്‍ ഇറക്കിയില്ലെന്നുമാത്രമല്ല പകുതിയോളം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ദേശീയപാതയിലും സംസ്ഥാനപാതയിലും കുറച്ച് കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ദിവസവും സ്വാകാര്യബസുകള്‍ക്ക് മുന്നിലും പിന്നിലുമായി മല്‍സരിച്ചോടുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ ഭൂരിഭാഗവും വെള്ളിയാഴ്ച നിരത്തിലിറങ്ങിയില്ല. ഇത് ഒത്തുകളിയുടെ ഭാഗമാണെന്ന സംശയം പൊതുജനങ്ങള്‍ക്കുണ്ട്.



വാഹനപണിമുടക്ക് വിജയിപ്പിക്കാന്‍ ഒരു വിഭാഗം കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരെയും വരുതിയിലാക്കിയിട്ടുണ്ടോയെന്നാണ് പൊതുവായ ചോദ്യം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസുകളുടെ അത്ര തന്നെ കെ എസ് ആര്‍ ടി സി ബസുകളും പകല്‍നേരങ്ങളില്‍ നിര്‍ത്തിയിട്ടതായി കാണാറുണ്ട്. അഞ്ചും പത്തും മിനിട്ടിന്റെ ഇടവേളയില്‍ ഈ ബസുകള്‍ സ്റ്റാന്‍ഡില്‍ വരാറുമുണ്ട്. എന്നാല്‍ വെള്ളിയാഴ്ച കെ എസ് ആര്‍ ടി സി ബസുകള്‍ അരമണിക്കൂറിന്റെയും ഒരുമണിക്കൂറിന്റെയും ഇടവേളകളിലാണ് പുതിയ ബസ് സ്റ്റാന്‍ഡിലെത്തുന്നത്.

കാസര്‍കോട് - മംഗളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് സാധാരണനിലയിലാണ്. കെ എസ് ആര്‍ ടി സി ബസുകള്‍ തീരെയില്ലാത്ത ഉള്‍നാടന്‍ റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു. ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. വാഹന അസൗകര്യം കണക്കിലെടുത്ത് കാസര്‍കോട്ട് വെള്ളിയാഴ്ച പല കടകളും തുറന്നിട്ടില്ല. ജില്ലയിലെ നഗരങ്ങളില്‍ ആളുകള്‍ നന്നേ കുറവാണ്. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടച്ചതിനാല്‍ വിദ്യാര്‍ഥികളെ പണിമുടക്ക് ബാധിച്ചില്ല. ദേശീയപാതയില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ ഏറെയും ടൗണ്‍ ടു ടൗണ്‍ ആണ്. ഈ ബസുകള്‍ നിര്‍ത്താത്ത സ്‌റ്റോപ്പുകളിലെ യാത്രക്കാര്‍ക്ക് പണിമുടക്ക് ദുരിതമായി.

Keywords: Kerala, kasaragod, Strike, Vehicle, Vehicles, news, KSRTC-bus, KSRTC, National highway, Bus, vehicles strike effect public