ബദിയടുക്ക: (www.kasargodvartha.com 10.01.2017) പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അധ്യാപകര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ചു. ബദിയടുക്കയിലെ ഒരു യുവാവിനെയാണ് പിടികൂടിയത്. അടുത്തിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതാണ് യുവാവ്.
ബദിയടുക്കയിലെ ഒരു സ്‌കൂളിലെ അധ്യാപകന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോളജ്് വിട്ട് പിതാവിന്റെ സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. സ്ഥിരമായി പിതാവിനോടൊപ്പമാണ് വീട്ടിലേക്ക് തിരിച്ചുപോകാറുള്ളത്. ചൊവ്വാഴ്ച വൈകീട്ട് സ്‌കൂളില്‍ അധ്യാപകരുടെ യോഗം നടക്കുന്നതിനാല്‍ സ്‌കൂളിന്റെ ഒരു ഭാഗത്ത് പെണ്‍കുട്ടി തനിച്ച് ഇരിക്കുകയായിരുന്നു. ഈ സമയം സ്‌കൂള്‍ കോംപൗണ്ടില്‍ കയറിയ യുവാവ് പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് ടോയ്‌ലെറ്റില്‍ കൊണ്ടുപോവുകയും അകത്തുനിന്നും വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഈ സമയം പുറത്തുകൂടി പോവുകയായിരുന്ന ഒരാള്‍ ശബ്ദം കേട്ട് മീറ്റിംഗിലുള്ള അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകര്‍ ടോയ്‌ലെറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ യുവാവ് ഇറങ്ങിയോടി. അധ്യാപകര്‍ പിന്തുടര്‍ന്ന് യുവാവിന്റെ വീടിനുസമീപത്ത് വെച്ച് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ പരാതി ലഭിച്ചതായും കേസെടുക്കുമെന്നും ബദിയടുക്ക എസ് ഐ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിവരമറിഞ്ഞ് നിരവധിപേര്‍ ബദിയടുക്ക സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം.
Keywords: Kerala, kasaragod, Molestation-attempt, Girl, Student, Badiyadukka, Youth, school, College, Teacher, Police, case, Top-Headlines, Youth held after molestation attempt .