Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും കാറിലുണ്ടായിരുന്ന ഡോക്ടര്‍ക്കും പരിക്കേറ്റുKasaragod, Kerala, Seethangoli, Injured, hospital, Death, Bike-Accident, Car-Accident, Youth dies in Bike- car collision.
സീതാംഗോളി: (www.kasargodvartha.com 14/01/2017) ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും കാറിലുണ്ടായിരുന്ന ഡോക്ടര്‍ക്കും പരിക്കേറ്റു. കന്യപ്പാടി തല്‍പ്പനാജെയിലെ ചന്തപാട്ടാളി- സുബ്ബമ്മ ദമ്പതികളുടെ മകനും ഇലക്ട്രീഷ്യനുമായ ജയശങ്കര്‍ (31) ആണ് മരിച്ചത്. സുഹൃത്ത് മുള്ളേരിയ കോളിക്കാലിലെ രവി (34), കാര്‍ ഓടിച്ചിരുന്ന ഡോക്ടര്‍ പ്രദീപ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ രവിയുടെ പരിക്ക് ഗുരുതരമാണ്. രവിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. കുമ്പളയില്‍ നിന്നു നീര്‍ച്ചാല്‍ ഭാഗത്തേയ്ക്കു പോവുകയായിരുന്നവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ഭാഗത്തു നിന്നും എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ജയശങ്കറെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മാധവ, കിരണ്‍, വേദാവതി, പുഷ്മപ, മാലതി, ഗീത.
Kasaragod, Kerala, Seethangoli, Injured, hospital, Death, Bike-Accident, Car-Accident, Youth dies in Bike- car collision.

Keywords: Kasaragod, Kerala, Seethangoli, Injured, hospital, Death, Bike-Accident, Car-Accident, Youth dies in Bike- car collision.