കാസര്‍കോട്: (www.kasargodvartha.com 11/01/2017) കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ നാല് വാറണ്ട് കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു ബട്ടംപാറയിലെ മഹേഷിനെ(20)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2014 ഫെബ്രുവരി 10ന് അടുക്കത്ത് ബയലില്‍ വെച്ച് കെ യോഗേഷ് എന്ന യുവാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച സംഭവം, 2012 മാര്‍ച്ച് 23ന് കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഉളിയത്തടുക്കയിലെ മുനാസിറിനെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവം, 2015 ജൂലായില്‍ പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവം തുടങ്ങിയ കേസുകളില്‍ വാറണ്ട് പ്രതിയാണ് മഹേഷ്.
കൊലപാതകമടക്കം മറ്റ് നിരവധി കേസുകളിലും മഹേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അക്രമങ്ങള്‍ നടത്തിയ ശേഷം പോലീസിനെ വെട്ടിച്ച് സമര്‍ഥമായി രക്ഷപ്പെടുന്നതാണ് മഹേഷിന്റെ രീതി. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മഹേഷ് കാസര്‍കോട്ടെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.
Keywords: Arrest, Kasaragod, Top-Headlines, Kerala, Accuse, Warrant Accused, Youth arrested on 4 warrant cases