ബദിയടുക്ക: (www.kasargodvartha.com 19/01/2017) ബൈക്ക് മോഷണ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡിലായി ജയിലില്‍ നിന്നും ഇറങ്ങിയ യുവാവ് കോളജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത കേസില്‍ അറസ്റ്റിലായി. ബദിയടുക്ക ഉക്കിനടുക്ക ബണ്‍പത്തടുക്കയിലെ ദീപകി (19) നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയതത്. രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായി റിമാന്‍ഡിലായിരുന്ന ദീപക് ഒരാഴ്ച മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
ബദിയടുക്കയിലെ സ്വകാര്യ കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്തുവെന്നാണ് പരാതി. കോളജില്‍ നിന്നും ബസ്സ്റ്റാന്ഡിലേയ്ക്ക് നടന്നു പോകുന്നതിനെ പിന്തുടര്‍ന്നെത്തുകയും പിന്നീട് ബസില്‍ കയറിയപ്പോഴും പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയെ പരാതി. അറസ്റ്റിലായ ദീപക് നേരത്തെ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.

Keywords: Kasaragod, Kerala, Badiyadukka, arrest, Police, Bike, Youth arrested for disturbing student.