Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍തൃസഹോദരന്റെ വീടിന് നേരെ അക്രമം

യുവതിയുടെ ആത്മഹത്യക്ക് കാരണം അപവാദപ്രചരണമാണെന്നാരോപിച്ച് ഭര്‍തൃസഹോദരന്റെ വീടാക്രമിച്ചു. ബല്ല കുറ്റിക്കാലിലെ നാരായണന്റെ ഭാര്യയും മടിക്കൈ മലപ്പച്ചേരി സ്വദേശിനിയുമായ സുശീലയെ ഇക്കഴിഞ്ഞ Kerala, kasaragod, Kanhangad, suicide, Death, Assault, Attack, Women, Balla Kuttikkal, Women suicide: Attack against brother in law
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.01.2017) യുവതിയുടെ ആത്മഹത്യക്ക് കാരണം അപവാദപ്രചരണമാണെന്നാരോപിച്ച് ഭര്‍തൃസഹോദരന്റെ വീടാക്രമിച്ചു. ബല്ല കുറ്റിക്കാലിലെ നാരായണന്റെ ഭാര്യയും മടിക്കൈ മലപ്പച്ചേരി സ്വദേശിനിയുമായ സുശീലയെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശീലയുടെ ആത്മഹത്യക്ക് കാരണം നാരായണന്റെ സഹോദരന്‍ കേളുവിന്റെ ഭാര്യയുടെ അപവാദപ്രചരണമാണെന്നാരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് വീടാക്രമിച്ചത്.



കേളുവിന്റെ വീട്ടിലെ കമ്പ്യൂട്ടര്‍, മോട്ടോര്‍, മറ്റുപകരണങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം ഇതുമൂലം സംഭവിച്ചു. കേളുവിന്റെ ഭാര്യ ഗിരിജയുടെ പരാതിയില്‍ നാരായണന്‍, ബന്ധുക്കളായ പ്രവീണ്‍, വിവേക്, ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kerala, kasaragod, Kanhangad, suicide, Death, Assault, Attack, Women, Balla Kuttikkal, Women suicide: Attack against brother in law