city-gold-ad-for-blogger

നിയമസഭയുടെ വജ്രജുബിലി ആഘാഷത്തില്‍ നിന്ന് ജില്ലാഭരണകൂടം വിട്ടുനിന്നതിന് ഉത്തരവാദികളാര്?

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 20/01/2017) കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ ഹാളില്‍ സംസ്ഥാനതല ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ആഘോഷമുണ്ട്. എന്നാല്‍ കാസര്‍കോടു മാത്രം മാറി നില്‍ക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തെ ആഴത്തില്‍ സ്വാധീനിച്ച നിയമ നിര്‍മ്മാണങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകള്‍ക്കാണ് വിവിധ ജില്ലകളില്‍ തുടക്കമിട്ടിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനധീതമായി സ്പീക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിപാടികള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് 'കേരള നിയമസഭ നിയമനിര്‍മ്മാണത്തിന്റെ ആറ് പതിറ്റാണ്ടുകള്‍' എന്ന പരമ്പരയിലെ ആദ്യ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ പൊതുമരാമത്ത,് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ വിഷയം അവതരിപ്പിച്ചു.

നിയമസഭയുടെ വജ്രജുബിലി ആഘാഷത്തില്‍ നിന്ന് ജില്ലാഭരണകൂടം വിട്ടുനിന്നതിന് ഉത്തരവാദികളാര്?


കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തിയ ഭൂപരിഷ്‌ക്കരണ നിയമം അടക്കമുള്ള സുപ്രധാന നിയമസഭാ രേഖകളേക്കുറിച്ച് എല്ലാ ജില്ലകളിലും പൊതുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് സെമിനാറുകള്‍ സംഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എറ്റവും വടക്കേ ഭാഗത്തെ ജില്ലയായ കാസര്‍കോട്ട് മാത്രം പരിപാടികളില്ല. നിയമസഭാ ചരിത്രത്തിലെ രജതരേഖയായ കയ്യൂര്‍, കരിവെള്ളുര്‍, ചീമേനി, രാവണേശ്വരം, പൈവളിഗെ സമരങ്ങള്‍ അടക്കമുള്ള നിരവധി സംഭവവികാസങ്ങളാണ് നടന്നിരുന്നത്. ലോകത്ത് തന്നെ ആദ്യമായി ബാലറ്റിലുടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണകുടം രൂപപ്പെടാന്‍ അവസരം ഒരുങ്ങിയതും ഈ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്.

ജില്ലയില്‍ ഒരു പരിപാടിയും ഇതിനോടനുബന്ധിച്ച് രുപപ്പെടുത്തിയിട്ടില്ലെന്നാണ് കലക്ട്രറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരം. ജില്ലാ തല ആഘോഷങ്ങളേക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും വിവരമില്ല. ജില്ലയില്‍ ഒരിടത്തും ഇതുസമ്പന്ധിച്ച് ഒരുക്കം നടന്നിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ജില്ലയെയും ജില്ലാ പഞ്ചായത്തിനേയും തഴഞ്ഞതില്‍ അതൃപ്തി രേഖപ്പെടുത്തി. ശക്തമായ പ്രതിഷേധവും അറിയിച്ചു. പ്രതിപക്ഷ എംഎല്‍എമാരും കൈമലര്‍ത്തുകയായിരുന്നു. എന്നാല്‍ ഭരണപക്ഷത്തെ കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞത് ജില്ലയിലും പരിപാടി സംഘടിപ്പിക്കുമെന്നാണ്.

വജ്രജുബിലി സമഗ്രമായി ആഘോഷിക്കുമെന്നും ആഘോഷ പരിപാടികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നതേ ഉള്ളുവെന്നും, സ്പിക്കറുടെ അനുമതി ആവശ്മുള്ളതുകൊണ്ട് സ്പീക്കറില്‍ അനുമതി തേടുമെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചു. സ്പീക്കറെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ബേക്കലില്‍ വെച്ച് സമഗ്രമായ ചരിത്ര പഠന ശിബിരം ടുറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തുമെന്നും കെ കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍ത്തു.

Keywords : Article, kasaragod, Prathibha-Rajan, Celebration, Pinarayi-Vijayan, K.Kunhiraman MLA, Minister, Jubilee, Niyamasabha, Bekal, Programme,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia