Join Whatsapp Group. Join now!
Aster MIMS 10/10/2023

കടല്‍തീരത്ത് കാറ്റുകൊള്ളുകയായിരുന്ന യുവ ദമ്പതികള്‍ക്ക് സദാചാരഗുണ്ടകളുടെ ഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍

കടല്‍ തീരത്ത് കാറ്റുകൊള്ളുകയായിരുന്ന യുവദമ്പതികളെ സദാചാരഗുണ്ടകള്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ Kasaragod, Kerala, Custody, Moral Police Attack, Tow in Police custody for harassing couples
കാസര്‍കോട്: (www.kasargodvartha.com 17/01/2017) കടല്‍ തീരത്ത് കാറ്റുകൊള്ളുകയായിരുന്ന യുവദമ്പതികളെ സദാചാരഗുണ്ടകള്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്താണ് സംഭവം. കടല്‍തീരത്ത് കാറ്റുകൊണ്ട് സംസാരിക്കുകയായിരുന്ന ദമ്പതികളുടെ സമീപത്തെത്തിയ സംഘം പേരും ബന്ധവും ചോദിക്കുകയായിരുന്നു.
 Kasaragod, Kerala, Custody, Moral Police Attack, Tow in Police custody for harassing couples

ഭാര്യഭര്‍ത്താക്കന്‍മാരാണെന്ന് മറുപടി നല്‍കിയപ്പോള്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടതോടെ പ്രശ്‌നം വാക്കുതര്‍ക്കത്തിന് കാരണമായി. ഇതിനിടെ സംഘം ദമ്പതികളെ ആക്രമിക്കാന്‍ മുതിരുകയും ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസെത്തി സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ദമ്പതികളെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും രേഖാമൂലമുള്ള പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കേസെടുത്തില്ല. അതിനായി ബുദ്ധിമുട്ടാനാകില്ലെന്നായിരുന്നു ദമ്പതികളുടെ അഭിപ്രായം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ആരും പരാതി നല്‍കാതെ തന്നെ സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

കാസര്‍കോട്ടും പരിസരങ്ങളിലും സദാചാരഗുണ്ടകളുടെ വിളയാട്ടം പതിവാകുകയാണ്. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ക്കിരകളാകുന്നവര്‍ മാനഹാനി ഭയന്നോ ഭീഷണിക്കുവഴങ്ങിയോ പോലീസില്‍ പരാതി നല്‍കാന്‍ മടികാണിക്കുകയാണ്. സദാചാരഗുണ്ടാ അക്രമങ്ങള്‍ക്കിരകളാകുന്നവര്‍ ബന്ധുക്കളോടോ സുഹൃത്തുക്കളോടൊ മാത്രം പരാതി പറഞ്ഞ് പിന്നീട് മൗനം പാലിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടവരുത്തുന്നു.

Keywords: Kasaragod, Kerala, Custody, Moral Police Attack, Tow in Police custody for harassing couples