Join Whatsapp Group. Join now!
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സെന്റ്‌പോള്‍സ് പള്ളിയില്‍ തിരുനാള്‍ സമാപിച്ചു

ഏഴു നാള്‍ നീണ്ട തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളിയിലെ തിരുനാള്‍ ആഘോഷ പരിപാടികള്‍ സമാപിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ ടൗണിലേക്ക് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള kasaragod, Trikaripur, Kanhangad, Church festival, perunal, Saint Pauls Idavaka, Programm, Thirunal ends in Trikaripur Saint Pauls Idavaka,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.01.2017) ഏഴു നാള്‍ നീണ്ട തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവക പള്ളിയിലെ തിരുനാള്‍ ആഘോഷ പരിപാടികള്‍ സമാപിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ ടൗണിലേക്ക് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം നടന്നു. നേരത്തെ നടന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ വികാരിജനറല്‍ മോണ്‍ ക്ലമന്റ് മുഖ്യകാര്‍മികത്വം വഹിച്ചു.

ജപമാലയും നൊവേനയും നടന്നു. ഞായറാഴ്ച രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. പയ്യന്നൂര്‍ അമലോല്‍ഭവ മാതാ പള്ളി വികാരി ഫാദര്‍ ക്രിസ്റ്റി, ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് എന്നിവര്‍ സഹകാര്‍മികരായി.




പതിനഞ്ച് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും തിരുനാള്‍ ബലിയുടെ ഭാഗമായി നടന്നു. പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ ജേക്കബ് ജോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി അധ്യക്ഷത വഹിച്ചു. താവം ഫെറോന വികാരി ഫാദര്‍ ജോസ് അവണൂര്‍ വചന സന്ദേശം നല്‍കി. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി.


Keywords: kasaragod, Trikaripur, Kanhangad, Church festival, perunal, Saint Pauls Idavaka, Programm, Thirunal ends in Trikaripur Saint Pauls Idavaka,