Join Whatsapp Group. Join now!
Aster MIMS 10/10/2023

'എന്റെ തളങ്കര എന്റെ അഭിമാനം'; തളങ്കര മുസ്ലിം ജമാഅത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

ജനുവരി ഒന്നിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ സംഘടിപ്പിച്ച 'എന്റെ തളങ്കര എന്റെ അഭിമാനം' കുടുംബസംഗമം സംഘടിപ്പിച്ചു. തളങ്കര Thalangara, Conducted, Thalangara, Abudhabi, Gulf, Meet, Thalangara Muslim Jamaath Family meet conducted.
അബുദാബി: (www.kasargodvartha.com 03/01/2017) ജനുവരി ഒന്നിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ സംഘടിപ്പിച്ച 'എന്റെ തളങ്കര എന്റെ അഭിമാനം' കുടുംബസംഗമം സംഘടിപ്പിച്ചു. തളങ്കര നിവാസികളുടെ ഈ കുടുംബമേള സ്‌നേഹ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും പരസ്പരം പരിചയപ്പെടാനും ജനിച്ച് വളര്‍ന്ന നാടിന്റെ വ്യതിയാനങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ടി നല്ലത് ചെയ്യാനുള്ള ദൃഡ നിശ്ചയം കൈക്കൊള്ളാനും
അവസരമുണ്ടായി.

സെക്രട്ടറി എന്‍.എം അബ്ദുല്ല ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. തുടര്‍ന്നു മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കം നാടന്‍ കളികള്‍ക്ക് പുറമെ ക്വിസ്, ഷൂട്ടൗട്ട്, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സംബന്ധിച്ചവര്‍ക്കുള്ള പ്രത്യേക സമ്മാനവും വിതരണം ചെയ്തു.

ഹബീബ് ബ്ലേസ്, ഇംത്യാസ്, ഹംസ എച്ച് എം, സിയ തെരുവത്ത്, നൂറു ബാങ്കോട്, ഡോ. മൊയ്തീന്‍
ടി.എസ്.എ ഗഫൂര്‍, അഫ്‌സല്‍, റഈസ്, അജ്മല്‍ ജെസ്സിം, സാബിത്ത് ബാങ്കോട്, റഫീഖ് എം ആര്‍
സഹദ് തെരുവത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സംഗമ കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് ഊദ് നന്ദിയും പറഞ്ഞു.
Thalangara, Conducted, Thalangara, Abudhabi, Gulf, Meet, Thalangara Muslim Jamaath Family meet conducted.

Keywords: Thalangara, Conducted, Thalangara, Abudhabi, Gulf, Meet, Thalangara Muslim Jamaath Family meet conducted.