Join Whatsapp Group. Join now!
Aster MIMS 10/10/2023

ദര്‍സ് അധ്യാപകന്‍ പള്ളിയില്‍ പോയ സമയം സ്‌കൂട്ടര്‍ തോട്ടില്‍ ഉപേക്ഷിച്ചു

ദര്‍സ് അധ്യാപകന്‍ പള്ളിയില്‍ പോയ സമയം സ്‌കൂട്ടര്‍ എടുത്ത് തോട്ടില്‍ ഉപേക്ഷിച്ചു. നീലേശ്വരം തൈക്കടപ്പുറം തൈപള്ളിയിലെ മുദരിസും കാKasaragod, Kerala, Scooter, Masjid, Robbery, Police, complaint, Teacher's scooter found abandoned.
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/01/2017) ദര്‍സ് അധ്യാപകന്‍ പള്ളിയില്‍ പോയ സമയം സ്‌കൂട്ടര്‍ എടുത്ത് തോട്ടില്‍ ഉപേക്ഷിച്ചു. നീലേശ്വരം തൈക്കടപ്പുറം തൈപള്ളിയിലെ മുദരിസും കാഞ്ഞങ്ങാട് പുഞ്ചാവി സദ്ദാംമുക്കില്‍ താമസക്കാരനുമായ അബ്ദുര്‍ റഹ് മാന്‍ സഅദിയുടെ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് പള്ളിയില്‍ പോയ സമയം മോഷ്ടിച്ച് തോട്ടില്‍ ഉപേക്ഷിച്ചത്.

ശനിയാഴ്ച രാത്രി 7.30 മണിയോടെ ഇശാ നമസ്‌കാരത്തിനായി തൈക്കടപ്പുറം തൈപള്ളിയിലെ പള്ളിയില്‍ കയറിയതായിരുന്നു. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് പള്ളിക്ക് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Kasaragod, Kerala, Scooter, Masjid, Robbery, Police, complaint, Teacher's scooter found abandoned.

Keywords: Kasaragod, Kerala, Scooter, Masjid, Robbery, Police, complaint, Teacher's scooter found abandoned.