city-gold-ad-for-blogger

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ശാന്തിപ്പള്ളയില്‍

കാസര്‍കോട്: (www.kasargodvartha.com 13/01/2017) സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ശാന്തിപ്പള്ളയില്‍ നടക്കുമെന്ന് എസ് ജെ എം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ധാര്‍മികത നാട് നീങ്ങരുത് എന്ന ശീര്‍ഷകത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 15 കേന്ദ്രങ്ങളിലായാണ് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സമ്മേനങ്ങള്‍ നടത്തുന്നത്.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ശാന്തിപ്പള്ളയില്‍

മദ്രസാധ്യാപക സംഘടനയായ എസ്.ജെ.എം ജനുവരി 31 നകം നടത്തുന്ന 15 റൈഞ്ച് സമ്മേളനങ്ങളിലൂം നാട് നീങ്ങുന്ന നന്മകളെക്കുറിച്ചും ധാര്‍മിക മൂല്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും. രക്ഷിതാക്കള്‍ക്കിടയിലും പൊതു സമൂഹത്തിനിടയിലും ധാര്‍മിക ചിന്തകള്‍ വളര്‍ത്തുകയെന്നതാണ് സമ്മേളനങ്ങളുടെ പ്രധാന ലക്ഷ്യം. നവലോക ക്രമത്തില്‍ ധാര്‍മികത കാത്തു സൂക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി സമ്മേളനങ്ങള്‍ മാറുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. 

ചികിത്സാ സഹായം, മാതൃകാ മദ്രസാധ്യാപകര്‍ക്ക് അവാര്‍ഡ്, ഏറ്റവും നല്ല മദ്രസകള്‍ക്ക് എക്‌സലന്‍സി അവാര്‍ഡ് വിതരണം തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. വീട് നിര്‍മാണ ധനസഹായം, വിവാഹ, ചികിത്സാ സഹായം തുടങ്ങിയ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാന്ത്വന പദ്ധതികളുടെ മിഷന്‍ പ്രഖ്യാപനങ്ങളും സമ്മേളനങ്ങളില്‍ ഉണ്ടാകും.

ശനിയാഴ്ച രാവിലെ 9.30ന് എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടുകൂടി ജില്ലാ തല ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സുലൈമാന്‍ കരിവെള്ളൂരാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മൂസ സഖാഫി കളത്തൂര്‍, ശംസീന്‍ സൈനി, ഉമര്‍ സഖാഫി മയ്യളം എന്നിവര്‍ പ്രസംഗിക്കും. ആശയ വിനിമയം എ്ന്ന വിഷയത്തില്‍ ബശീര്‍ മിസ്ബാഹി മുണ്ടമ്പ്രയും  ആദര്‍ശം വിഷയത്തില്‍ ശാഫി ലത്തീഫി കണ്ണൂരും പ്രഭാഷണം നടത്തും. 

3.30ന് സമാപന സമ്മേളനം സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പളയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. അഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം വിഷയാവതരണം നടത്തും. സാന്ത്വനം ഫണ്ട് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി.എസ് ആറ്റക്കോയ തങ്ങളും എക്‌സലന്‍സി അവാര്‍ഡ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും വിതരണം ചെയ്യും.

മാതൃകാ മദ്രസാധ്യാപക അവാര്‍ഡ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടിയും ഭവന നിര്‍മാണ ധനസഹായം കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയും വിതരണം ചെയ്യും.      പൊതു പരീക്ഷയില്‍ ജില്ലയില്‍  ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള ട്രോഫി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയും ക്യാഷ് അവാര്‍ഡ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരും വിതരണം ചെയ്യും.

സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, മുഹമ്മദ് സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം, നാസര്‍ ബന്താട്, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഇബ്രാഹീം സഖാഫി അര്‍ളടുക്ക, ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഇല്യാസ് കൊറ്റുമ്പ, ഇബ്രാഹീം സഅദി തൃക്കരിപ്പൂര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഇബ്രാഹീം സഅദി മുഗു, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ് ഹനീഫ് കാമില്‍ സഖാഫി പെരിയ, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്‍ ലത്തീഫ് സഅദി, മുഹമ്മദ് പേരാല്‍ അലി അന്‍സാര്‍ സഖാഫി, മുഹമ്മദ് സഖാഫി, മുനീര്‍ ഉളുവാര്‍, കെ.പി അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, മുഹമ്മദ് തലപ്പാടി പ്രസംഗിക്കും.  

വാര്‍ത്താ സമ്മേളനത്തില്‍ എസ്.ജെ.എം ജില്ലാ പ്രിസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ, കെ.പി അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍ സംബന്ധിച്ചു.

Keywords:   Sunni Jamiyyathul Muallimeen range conference district inauguration, Kasaragod, Sunni, Press Conference

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia