city-gold-ad-for-blogger

ഫോട്ടോകോപ്പി മെഷീന്‍ പോലുമില്ലാത്ത സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി; അസൗകര്യങ്ങളില്‍ പൊറുതിമുട്ടിയ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങി

പെരിയ: (www.kasargodvartha.com 16/01/2017) ഒരു ഫോട്ടോകോപ്പി മെഷീന്‍ പോലുമില്ലാത്ത സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത് കടുത്ത ദുരിതം. മറ്റു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ച് പെരിയയിലെ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അസൗകര്യങ്ങളാല്‍ പൊറുതിമുട്ടുകയാണ്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങി.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യൂണിവേഴ്‌സിറ്റി അധികൃതരുടെ അലംഭാവം തുടര്‍ന്ന് വരികയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ഔദാര്യമായി കാണുന്ന മനോഭാവം അധികൃതര്‍ മാറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. സമയബന്ധിതമായുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും പരീക്ഷ ഫലപ്രഖ്യാപനവും അടക്കം യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയ പല ഉറപ്പുകളും പാലിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഫോട്ടോകോപ്പി മെഷീന്‍ പോലുമില്ലാത്ത സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി; അസൗകര്യങ്ങളില്‍ പൊറുതിമുട്ടിയ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങി

എല്ലാ ഹോസ്റ്റലുകളും മെയിന്‍ ക്യാമ്പസിലേക്ക് ആയ ശേഷവും സെന്‍ട്രല്‍ ലൈബ്രറി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സജ്ജീകരിച്ചിട്ടില്ല. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്റ്റ്, ഡെസ്സര്‍ട്ടേഷന്‍ അടക്കമുള്ള പഠനജോലിക്ക് സമയമായിട്ടും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലില്‍ മേശയോ കസേരയോ ലഭ്യമാക്കിയിട്ടില്ല. പെരിയ മെയിന്‍ ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഒരു ഫോട്ടോകോപ്പി എടുക്കാന്‍ പെരിയ ടൗണ്‍ വരെ പോകേണ്ട അവസ്ഥയാണ്.

ഇത്തരം കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പഠിപ്പ് മുടക്കിയത്.

വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇതാണ്:
സെന്‍ട്രല്‍ ലൈബ്രറിയിലെ ഫോട്ടോസ്റ്റാറ്റ് യന്ത്രം തകരാറിലായത് മൂലം വിദ്യാര്‍ഥികള്‍ വലിയതോതിലുള്ള ബുദ്ധിമുട്ടികള്‍ അനുഭവിക്കുന്നു ഇത് എത്രയും പെട്ടെന്ന് ഉപയോഗ സജ്ജമാക്കുക, ഭൂരിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും ഇനിയും ലഭിച്ചിട്ടില്ല ഇത് ഉടന്‍ ലാഭമാക്കുക, യുജി-പിജി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ,റിസര്‍ച് സ്‌കോളേര്‍സിന്റെ ഫെലോഷിപ്പ് എന്നിവസമയബന്ധിതമായി വിതരണം ചെയ്യുക, മറ്റു ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ സെന്‍ട്രല്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇത് എല്ലാ ക്യാമ്പസുകളിലെ ലൈബ്രറിയും ഏത് ക്യാംപസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സജ്ജീകരിക്കുകക, സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവൃത്തി സമയം രാത്രി 10 മണി വരെ നീട്ടുക, സെന്‍ട്രല്‍ ലൈബ്രറിയില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തുക, പരീക്ഷ ഫലങ്ങള്‍ പെട്ടെന്ന് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പഴയ ഹോസ്റ്റലുകളില്‍ ഉപയോഗിച്ച് കൊണ്ടിരുന്ന വാഷിങ് മിഷിന്‍, ടീവി എന്നിവ പുതിയ ഹോസ്റ്റലുകളിലേക്ക് മാറിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുക, തുറന്ന ഓഡിറ്റോറിയത്തില്‍ വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തുക, ഹോസ്റ്റലുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുക, സയന്‍സ് ക്യാമ്പസിലെ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ മൂലം വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക.

Keywords: Periya, Kasaragod, Central University, Students, Strike, Campus, Hostel, Internet, Table, Chair, Students on strike Central University.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia