Join Whatsapp Group. Join now!
Aster MIMS 10/10/2023

അധ്യാപിക അധിക്ഷേപിച്ചതിനെതുടര്‍ന്ന് കിണറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു, ചില്ല് തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

അധ്യാപിക അധിക്ഷേപിച്ചതിനെതുടര്‍ന്ന് കിണറ്റില്‍ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരവനടുക്കം Student, Students, Kasaragod, Kerala, School, Student jumps to open well, injured
കാസര്‍കോട്: (www.kasargodvartha.com 13/01/2017) അധ്യാപിക അധിക്ഷേപിച്ചതിനെതുടര്‍ന്ന് കിണറ്റില്‍ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരവനടുക്കം ആലിയ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിണറ്റില്‍ വീണ കുട്ടിയെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്‌.

പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിദ്യാനഗറിലെ അല്‍ഹാദിനെ(14) കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ഹാദിന്റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റും. മാനസികമായി പീഡിപ്പിച്ചതിനെതുടര്‍ന്നാണ്‌ കരഞ്ഞുകൊണ്ടോടി കിണറ്റില്‍ ചാടിയത്.


ഇതേതുടര്‍ന്ന് പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ ജനല്‍ ചില്ലുകളും ക്ലാസ് മുറികളും തകര്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ചില്ല് തെറിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റത്. ആഴമുള്ള വെള്ളമില്ലാത്ത കിണറ്റിലാണ് വിദ്യാര്‍ത്ഥി എടുത്ത് ചാടിയത്. പലകാര്യത്തിലും അധ്യാപകര്‍ അധിക്ഷേപിക്കുന്ന സമീപനാണ് സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികളാണെന്ന പരിഗണനപോലും തങ്ങളോട് കാട്ടുന്നില്ലെന്നുമാണ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Student, Students, Kasaragod, Kerala, School, Student jumps to open well, injured


Student, Students, Kasaragod, Kerala, School, Student jumps to open well, injured

വിവരമറിഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരും രക്ഷിതാക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികളും വിവരമറിഞ്ഞ് ആശുപത്രിയില്‍ തടിച്ചുകൂടി.

Keywords: Student, Students, Kasaragod, Kerala, School, Student jumps to open well, injured