കാസര്‍കോട്: (www.kasargodvartha.com 10/01/2017) നഗരത്തില്‍ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഗുണ്ടാആക്രമണം. പഞ്ചു കൊണ്ട് മുഖത്ത് കുത്തേറ്റ് തട്ടുകട ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയത്തടുക്കയിലെ അബ്ദുല്ലയുടെ മകന്‍ ബി.എ മുഹമ്മദ് (50) ആണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം.
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം തട്ടുകട നടത്തുന്ന മുഹമ്മദിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. നഗരത്തില്‍ രാത്രി വ്യാപാരം നടത്തുന്നവരില്‍ നിന്നും ഗുണ്ടാപ്പിരിവ് നടത്തുന്നവരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
മൂന്നംഗ സംഘം തട്ടുകടയ്ക്കു സമീപമെത്തി മുഹമ്മദിനെ പഞ്ചു കൊണ്ട് മുഖത്തടിക്കുകയായിരുന്നു. ഇടിയോടെ ചോരയൊലിച്ച് റോഡിലേക്ക് വീണ മുഹമ്മദിനെ വിവരമറിഞ്ഞെത്തിയ പോലീസാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പോലീസെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. ഇവര്‍ മദ്യലഹിരിയിലായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം തട്ടുകടയ്ക്കു സമീപം നിര്‍ത്തിയിട്ട അക്രമികളുടേതെന്ന് കരുതുന്ന ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Assault, Attack, Injured, hospital, Police, Bike, custody,Street vendor assaulted.