Join Whatsapp Group. Join now!
Aster MIMS 10/10/2023

പുത്തന്‍ ബുള്ളറ്റ് മോഷ്ടിച്ചയാളെ പരാതിക്കാരനായ ഷറഫുദ്ദീനും സുഹൃത്തുക്കളും പിടികൂടി പോലീസിലേല്‍പിച്ചു; യാത്രികനെ പിന്തുടര്‍ന്നത് മണിക്കൂറുകളോളം

പുത്തന്‍ ബുള്ളറ്റ് മോഷ്ടിച്ചയാളെ പരാതിക്കാരനായ ഷറഫുദ്ദീനും സുഹൃത്തുക്കളും പിടികൂടി Uppala, Asaragod, Vidya Nagar, Alampady, Kasaragod, Kerala, Robbery, Bullet
ഉപ്പള: (www.kasargodvartha.com 09.01.2017) പുത്തന്‍ ബുള്ളറ്റ് മോഷ്ടിച്ചയാളെ പരാതിക്കാരനായ ഷറഫുദ്ദീനും സുഹൃത്തുക്കളും പിടികൂടി പോലീസിലേല്‍പിച്ചു. ബുള്ളറ്റ് യാത്രക്കാരനെ മണിക്കൂറുകളോളം പിന്തുടര്‍ന്ന ശേഷമാണ് ബുള്ളറ്റ് സഹിതം പിടികൂടിയത്. ബോവിക്കാനത്തെ ഷറഫുദ്ദീന്റെ പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റ് മോഷ്ടിച്ചയാളെയാണ് യുവാവും സുഹൃത്തുക്കളും പിന്തുടര്‍ന്ന് പിടികൂടിയത്.
Uppala, Asaragod, Vidya Nagar, Alampady, Kasaragod, Kerala, Robbery, Bullet, Stolen bike found; Police takes suspect in custody

ഉപ്പള ചെക്ക് പോസ്റ്റിനടുത്ത എഫ്എം അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന ഷറഫുദ്ദീന്റെ ബുള്ളറ്റ് ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കവര്‍ച്ചചെയ്യപ്പെട്ടത്. അന്ന് വൈകുന്നേരം മംഗളൂരുവിലെ ഷോറുമില്‍നിന്നാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങിയത്. രാത്രി ജോലികഴിഞ്ഞ് താമസസ്ഥലത്ത് കൊണ്ടുവന്ന് ഫോര്‍ രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റ് നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേദിവസം രാവിലെയാണ് ബുള്ളറ്റ് മോഷണംപോയ വിവരം അറിഞ്ഞത്. അന്നുതന്നെ ഷറഫുദ്ദീന്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു.

ബുള്ളറ്റ് മോഷണംപോയ സംഭവത്തില്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്ത ഷറഫുദ്ദീന്‍ സുഹൃത്തക്കള്‍ക്കിടയിലും മറ്റും ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഒരു സുഹൃത്ത് ആലംപാടിയിലെ ഒരു യുവാവ് പുതിയ ബുള്ളറ്റ് ഇറക്കിയിട്ടുണ്ടെന്നും ഇയാള്‍ക്ക് ബുള്ളറ്റ് വാങ്ങാനുള്ള സാമ്പത്തിക്ക ശേഷിയില്ലെന്നും ഷറഫുദ്ദീന്റെ മോഷണംപോയ ബുള്ളറ്റാണെന്ന് സംശയിക്കുന്നതായും അറിയിച്ചു. ശനിയാഴ്ചയാണ് യുവാവ് വിവരം നല്‍കിയത്.

അന്നുമുതല്‍ ബുള്ളറ്റ് കൈവശംവെച്ചയാളെ ഷറഫുദ്ദീനും സുഹൃത്തുക്കളും ഇയാളറിയാതെ പിന്തുടരുകയായിരുന്നു. ഞായറാഴ്ച ആലംപാടിയിലെ ഒരുവീട്ടില്‍ വിവാഹം നടന്നിരുന്നു. കുമ്പള മാവിനക്കട്ടയിലാണ് വധുവിന്റെ വീട്. മണവാളനോടൊപ്പം ഈ ബുള്ളറ്റില്‍ യുവാവും പോയിരുന്നു. ഷറഫുദ്ദീനും സുഹൃത്തുക്കളും യുവാവിനെ ആലംപാടിയില്‍ നിന്നും പിന്തുടര്‍ന്നു. മാവിനക്കട്ടയിലെ റോഡരികില്‍ ബുള്ളറ്റ് നിര്‍ത്തിയിട്ട് യുവാവ് വരനൊപ്പം വധുവിന്റെ വീട്ടിലേക്ക് പോയതോടെ ഷറഫുദ്ദീനും സുഹൃത്തുക്കളും ബുള്ളറ്റിന്റെ എഞ്ചിന്‍ നമ്പറും ചേസ് നമ്പറും പരിശോധിച്ച് തന്റെ ബുള്ളറ്റാണെന്ന് ഉറപ്പുവരുത്തുകയും കേസന്വേഷിക്കുന്ന മഞ്ചേശ്വരം എസ് ഐ പ്രമോദിനെ വിവരം അറിയിക്കുകയും ചെയ്തു.

പോലീസ് എത്തുന്നതിന് മുമ്പ് യുവാവ് ബൈക്കുമായി വീണ്ടും ആലംപാടിയിലേക്ക് തിരിച്ചുവന്നു. ഈവിവരം എസ് ഐയെ അറിയിച്ചപ്പോള്‍ എസ് ഐ ബൈക്കിനെ പിന്തുടരാന്‍ നിര്‍ദേശിക്കുകയും പോലീസ് ഉടന്‍ എവിടെയുണ്ടെങ്കിലും എത്തുമെന്നും അറിയിച്ചു. പോലീസ് നിര്‍ദേശപ്രകാരം ഷറഫുദ്ദീനും സുഹൃത്തുക്കളും ബൈക്കിനെ പിന്തുടരുകയും രാത്രി 10.45 മണിയോടെ സിറ്റിസണ്‍ നഗറിലെ ചിക്കന്‍ സെന്ററില്‍ കോഴി ഇറച്ചി എടുക്കാന്‍ ജോലിക്കെത്തിയപ്പോള്‍ ബുള്ളറ്റ് സഹിതം യുവാവിനെ പിടികൂടുകയായിരുന്നു.

ആലംപാടി സ്വദേശി അക്ബറിനെയാണ് പിടികൂടിയത്. 10 മിനിട്ടിനുള്ളില്‍ മഞ്ചേശ്വരം എസ് ഐ പ്രമോദും സംഘവും എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. താന്‍ ആലംപാടിയിലെ അമീര്‍ എന്ന യുവാവിനോട് ലീസിന് വാങ്ങിയതാണെന്നും താനല്ല ബുള്ളറ്റ് മോഷ്ടിച്ചതെന്നും യുവാവ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് യുവാവിന്റെ പേരില്‍ എന്തെങ്കിലും കേസുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു.

അമീറിനെകുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു. അമീര്‍ നിരവധി മോഷണക്കേസില്‍ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് മഞ്ചേശ്വരം എസ് ഐ പ്രമോദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അക്ബറിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. അമീറിനെകണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവാവിന് മോഷണത്തില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Keywords: Uppala, Asaragod, Vidya Nagar, Alampady, Kasaragod, Kerala, Robbery, Bullet, Stolen bike found; Police takes suspect in custody