Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന കേരളോത്സവം കാസര്‍കോടിന് ഓവറോള്‍ കിരീടം

തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവ മത്സരങ്ങളില്‍ കലാമത്സരത്തില്‍ 90 ലധികം പോയിന്റുകള്‍ നേടി കാസര്‍കോട് ജില്ല ഓവറോള്‍ കിരീടം കരKasaragod, Kerala, winners, keralotsavam, Championship, Competition, State Keralolsavam: Kasaragod champions.
കാസര്‍കോട്: (www.kasargodvartha.com 04/01/2017) തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവ മത്സരങ്ങളില്‍ കലാമത്സരത്തില്‍ 90 ലധികം പോയിന്റുകള്‍ നേടി കാസര്‍കോട് ജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കി. കടുത്ത മത്സരം നടന്ന കലാവിഭാഗത്തിലെ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ജില്ലയിലെ കലാകാരന്മാരും കലാകാരികളുമാണ് ജില്ലയുടെ ഈ അഭിമാനാര്‍ഹമായ നേട്ടത്തിന് കാരണം.

ദേശഭക്തിഗാനം, മലയാള നാടകം, ഗ്രൂപ്പ് ഡാന്‍സ്, നാടോടി നൃത്തം, കുച്ചിപ്പുടി, കോല്‍ക്കളി, സംഘഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം ജില്ല നേടി. ഒപ്പന, ഹിന്ദി നാടകം, മാര്‍ഗ്ഗം കളി, ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരുന്നു.  കേരളോത്സവ മത്സരയിനങ്ങളില്‍ ഏറ്റവും ഗ്ലാമര്‍ ഇനമായ മലയാള നാടക മത്സരത്തില്‍ മത്സരിച്ച 10 നാടകങ്ങളില്‍ നിന്നാണ് യുവശക്തി അരവത്ത് അവതരിപ്പിച്ച സ്വതന്ത്രനായ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

പുരുഷ, വനിത വടംവലി മത്സരങ്ങളില്‍ കാസര്‍കോട് ജില്ല ഇത്തവണയും ജേതാക്കളായി. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ക്ലബ്ബ് അംഗങ്ങളെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും സെക്രട്ടറി ഇ പി രാജ്‌മോഹനും അഭിനന്ദിച്ചു.
Kasaragod, Kerala, winners, keralotsavam, Championship, Competition, State Keralolsavam: Kasaragod champions.

Keywords: Kasaragod, Kerala, winners, keralotsavam, Championship, Competition, State Keralolsavam: Kasaragod champions.